Tuesday, January 14, 2025
LATEST NEWSSPORTS

ഇന്ത്യന്‍ അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ടീം പരിശീലകനെതിരെ പരാതി

മുംബൈ: ഇന്ത്യൻ അണ്ടർ 17 വനിതാ ഫുട്ബോൾ ടീമിലെ പരിശീലക സംഘത്തിലെ ഒരു അംഗത്തെ പരിശീലകസ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തു. താരങ്ങളോട് വളരെ മോശമായി പെരുമാറിയതിനാണ് സസ്പെൻഡ് ചെയ്തത്. ടീം ഇപ്പോൾ യൂറോപ്പ് പര്യടനത്തിലാണ്. അപമര്യാദയായി പെരുമാറിയ അംഗത്തോട് എത്രയും വേഗം ഇന്ത്യയിലേക്ക് മടങ്ങാൻ എഐഎഫ്എഫ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇയാളുടെ പേർ അധികൃതർ പുറത്തുവിട്ടിട്ടില്ല. അതേസമയം, ടീമിന്റെ അസിസ്റ്റന്റ് കോച്ച് അലക്സ് അംബ്രോസിനെ സസ്പെൻഡ് ചെയ്തതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘത്തിലെ ഒരു പെൺകുട്ടിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. 

പ്രതികൾ നാട്ടിൽ തിരിച്ചെത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കും. അന്വേഷണം ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകും.