Wednesday, January 22, 2025
LATEST NEWSSPORTS

കോമൺവെൽത്ത് ഗെയിംസ് ; വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് വെള്ളി

ബർമിങ്ങാം: ഫൈനലിൽ ഓസ്ട്രേലിയയോട് 9 റൺസിന് തോറ്റ ഇന്ത്യ വനിതാ ക്രിക്കറ്റിൽ വെള്ളി മെഡൽ നേടി. 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്ന് പന്ത് ബാക്കി നിൽക്കെ 152 റൺസിന് ഓൾ ഔട്ടായി. സ്കോർ : ഓസ്ട്രേലിയ 20 ഓവറിൽ 8 വിക്കറ്റിന് 161, ഇന്ത്യ 19.3 ഓവറിൽ 152ന് ഓൾ ഔട്ട്.

8 വിക്കറ്റ് ശേഷിക്കെ ജയിക്കാൻ 34 പന്തിൽ 44 റൺസെന്ന ഭേദപ്പെട്ട നിലയിൽനിന്ന് ഇന്ത്യ തകർന്നടിയുകയായിരുന്നു. 34 റൺസ് എടുക്കുന്നതിനിടെ 8 വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (43 പന്തിൽ 65), ജെമിമ റോഡ്രിഗസ് എന്നിവർ മാത്രമാണ് തിളങ്ങിയത്.