Sunday, May 11, 2025
LATEST NEWSSPORTS

കോമൺവെൽത്ത് ഗെയിംസ്; പ്രീക്വാർട്ടറിൽ സിന്ധുവും ശ്രീകാന്തും

ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ പുരുഷ സിംഗിൾസ് ബാഡ്മിന്റണില്‍ കിഡംബി ശ്രീകാന്തും വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ പി.വി സിന്ധുവും പ്രീക്വാർട്ടറിൽ.
രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ സിന്ധു മാലിദ്വീപിന്‍റെ ഫാത്തിമത് നബാഹ അബ്ദുൾ റസാഖിനെ തോൽപ്പിച്ചാണ് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്.
അതേസമയം ഉഗാണ്ടയുടെ ഡാനിയേൽ വനാഗാലിയയെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് പ്രീക്വാർട്ടറിൽ കടന്നത്.