കോമൺവെൽത്ത് ഗെയിംസ്; ബോക്സിങ്ങിൽ നിഖാത് സരീന് സ്വർണം
ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് ബോക്സിംഗിൽ ഇന്ത്യ മൂന്നാം സ്വർണം നേടി. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ നിഖാത് സരീൻ ആണ് സ്വർണം നേടിയത്. ഫൈനലിൽ നോർത്തേൺ അയർലണ്ടിന്‍റെ കാർലി മക്ന്യുലിനെയാണ് നിഖാത് പരാജയപ്പെടുത്തിയത്. ഇതോടെ ഇന്ത്യയുടെ സ്വർണമെഡൽ നേട്ടം 17 ആയി.
പുരുഷൻമാരുടെ (51 കിലോഗ്രാം) ബോക്സിങ്ങിൽ അമിത് പംഘലും ഇന്ത്യക്കായി സ്വർണം നേടി. ഇംഗ്ലണ്ടിന്‍റെ കിയാരൻ മക്ഡൊണാൾഡിനെ 5-0നാണ് അമിത് പരാജയപ്പെടുത്തിയത്. വനിതാ ബോക്സിംഗിൽ നിതു ഗൻഗാസും സ്വർണം നേടി. 48 കിലോഗ്രാം വിഭാഗത്തിൽ ഇംഗ്ലണ്ടിന്‍റെ ഡെമി ജേഡിനെ 5-0ന് നീതു തോൽപ്പിച്ചു.