Tuesday, January 21, 2025
LATEST NEWSSPORTS

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യൻ പുരുഷ ഹോക്കി ടീം ഫൈനലിൽ

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ആവേശകരമായ സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 3-2ന് തോൽപ്പിച്ച് ഇന്ത്യൻ പുരുഷ ടീം ഫൈനലിൽ എത്തി. അഭിഷേക് (20), മന്ദീപ് സിങ് (28), ജുഗ്രാജ് സിങ് (25) എന്നിവരാണ് ഇന്ത്യക്കായി ഗോൾ നേടിയത്. റയാൻ ജൂലിയസ് (33), മുസ്തഫ കാസിം എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി ഗോളുകൾ നേടിയത്. രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ 3-2ന് തോൽപ്പിച്ച ഓസ്ട്രേലിയയെയാണ് ഇന്നു നടക്കുന്ന ഫൈനലിൽ ഇന്ത്യ നേരിടുക.

അതേസമയം, വിവാദം അകമ്പടിയായ ഷൂട്ടൗട്ടിനൊടുവിൽ വനിതാ ഹോക്കിയി‍ൽ ഇന്ത്യ സെമിയിൽ പുറത്തായി. നിശ്ചിത സമയത്ത് ഓസ്ട്രേലിയയോട് 1-1ന് സമനിലക്ക് ശേഷമാണ് ഷൂട്ടൗട്ടിൽ 0-3ന് വനിതകളുടെ തോൽവി.

വനിതകളുടെ സെമി ഫൈനലിൽ ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയുടെ റോസി മലോണിന്‍റെ ആദ്യ ഷോട്ട് പാഴായി, പക്ഷേ ടെക്നിക്കൽ ഔദ്യോഗിക സ്കോർബോർഡിലെ കൗണ്ട്ഡൗൺ ക്ലോക്ക് ആരംഭിക്കാൻ വൈകിയതിനാൽ മറ്റൊരു അവസരം കൂടി ലഭിച്ചതാണ് വിവാദമായത് . ഓസ്ട്രേലിയയുടെ കെയ്റ്റ്ലിൻ നോബ്സ്, എയിമി ലോട്ടൺ എന്നിവരും ഈ ശ്രമത്തിൽ ലക്ഷ്യം കണ്ടെത്തി.