കോമണ്‍വെല്‍ത്ത് ഗെയിംസ്: നീന്തലില്‍ സാജന്‍ പ്രകാശിന് നിരാശ
ബര്‍മിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിൽ നീന്തലിൽ സാജൻ പ്രകാശിന് നിരാശ. പുരുഷൻമാരുടെ 200 മീറ്റർ ബട്ടർഫ്ലൈയിൽ സാജൻ ഫൈനലിൽ പുറത്തായി.
യോഗ്യതാ റൗണ്ടിൽ ഒമ്പതാം സ്ഥാനത്താണ് സാജൻ ഫിനിഷ് ചെയ്തത്. ആദ്യ എട്ടിലുള്ളവർ ഫൈനലിലെത്തും. നേരിയ വ്യത്യാസത്തിലാണ് അദ്ദേഹം ഫൈനലിൽ പുറത്തായത്.
200 മീറ്റർ സാജൻ 1:58.99 സെക്കൻഡിൽ ഫിനിഷ് ചെയ്തു. ഓസ്ട്രേലിയയുടെ ബ്രണ്ടൻ സ്മിത്ത് 1:58.86 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഫൈനലിലെത്തി.