Sunday, December 22, 2024
LATEST NEWSSPORTS

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ മികച്ച താരങ്ങളായി ഛേത്രിയും മനീഷയും

ന്യൂഡല്‍ഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ 2021-2022 സീസണിലെ മികച്ച കളിക്കാർക്കുള്ള അവാർഡ് പ്രഖ്യാപിച്ചു. ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി മികച്ച പുരുഷ താരമായും മനീഷ കല്യാൺ മികച്ച വനിതാ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

ദേശീയ ടീം പരിശീലകരായ തോമസ് ഡെന്നർബി, ഇഗോർ സ്റ്റിമാച്ച് എന്നിവരാണ് കളിക്കാരെ ശുപാർശ ചെയ്തത്. സുനിൽ ഛേത്രിയുടെ ഏഴാമത്തെ എഐഎഫ്എഫ് അവാർഡാണിത്. 2018-2019 സീസണിലാണ് ഛേത്രി അവസാനമായി മികച്ച താരത്തിനുള്ള പുരസ്കാരം നേടിയത്.

തുടർച്ചയായ രണ്ടാം വർഷമാണ് മനീഷ പുരസ്കാരം നേടുന്നത്. കഴിഞ്ഞ സീസണിലും മനീഷയായിരുന്നു മികച്ച താരം. സൈപ്രസ് ഫുട്ബോൾ ലീഗിലാണ് മനീഷ കളിക്കുന്നത്. സൈപ്രസ് ഫുട്ബോൾ ലീഗ് ചാമ്പ്യൻമാരായ അപ്പോളന്‍ ലേഡീസിലെ താരമാണ് മനീഷ.