Thursday, December 19, 2024
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 45

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

രക്തം നൽകി പുറത്തിറങ്ങിയതും തലകറങ്ങുന്നതായി തോന്നി അനുവിന്.. താഴോട്ട് വീഴാൻ ആഞ്ഞതും ഏതോ കൈകൾ അവളെ താങ്ങിയിരുന്നു.. മയക്കം വിട്ടതും കാണുന്നത് തന്നെ നോക്കി ഇരിക്കുന്ന മനുവിനെയും നിവ്യയെയും ആണ്. എന്തിനാ അനു നീ ഇത് ചെയ്തെ.. നീ റിജെക്ട് ചെയ്ത ദേഷ്യത്തിന് നിനക്കിട്ട് പണി തന്നതാണ് ആ രോഹൻ.. നിവ്യ പറഞ്ഞു.. മറ്റൊരാളുടെ വെല്ലുവിളി സ്വീകരിച്ചല്ല രക്തം ദാനം ചെയ്യേണ്ടത് അനന്ത ലക്ഷ്മി.. സ്വയം തോന്നിയാണ് ഇതുപോലുള്ള സേവനങ്ങൾ ചെയ്യേണ്ടത്..

അവളുടെ അരികിലേക്ക് വന്ന് ഡോക്ടർ പറഞ്ഞു.. ആളെ മനസിലാകാത്തത് കൊണ്ട് നോക്കി നിന്നു.. നീ ചെന്നു വീണത് അദ്ദേഹത്തിന്റെ കൈകളിലാണ് മനു പറഞ്ഞു.. ഓക്കേ മാനവ്.. അനന്ത ലക്ഷ്മി ഇപ്പോൾ ഓക്കേ ആണ്.. ഇനി പേടിക്കേണ്ടതില്ല.. താങ്ക്സ് ഡോക്ടർ.. നിവ്യയും മനുവും പറഞ്ഞു.. ഡോക്ടർ തന്റെ കയ്യിൽ ഇരുന്നിരുന്ന അവളുടെ ഡിറ്റിയൽസ് അടങ്ങിയ ഫയൽ ടേബിളിൽ വച്ചവളെ ഒന്നൂടെ പരിശോധിച്ചു.. ബ്ലഡ് പ്രഷർ കുറഞ്ഞതായിരുന്നു.. അനുവിനെ നോക്കി അത്രയും പറഞ്ഞു കൊണ്ട് അവൻ നടന്നു നീങ്ങി..

എന്തൊരു അഹങ്കാരമാണ് അയാൾക്ക്.. ഡോക്ടർ ആണ് പോലും ഡോക്ടർ.. അനു ചൊടിച്ചു.. അവളുടെ കുറുമ്പ് നിറഞ്ഞ മുഖം കണ്ടതും നിവ്യയും മനുവും ചിരി അടക്കി പിടിച്ചു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 അന്ന് രാത്രി ഒന്നുറങ്ങി എണീറ്റതും നിവ്യ കാണുന്നത് തൊട്ടരികിൽ കിടന്ന് വിറയ്ക്കുന്ന അനുവിനെയാണ്. നെറ്റിയിൽ കൈവെച്ചപ്പോൾ പൊള്ളുന്ന പോലെ തോന്നിയതും അവൾ കൈപിൻവലിച്ചുകൊണ്ട് മനുവിന്റെ മുറിയുടെ മുന്നിൽ ചെന്നു നിന്നു.. ഏറെ നേരം വിളിച്ചതിനു ശേഷമാണ് അവൻ കതക് തുറന്നത്.. എന്ത് പറ്റി നിവി? അനു എന്ത്യേ? മനു ഉറക്കച്ചടവിൽ ചോദിച്ചു..

അവൾക്ക് എന്തോ നല്ല പനി.. എനിക്കാകെ പേടിയാകുന്നു.. നിവ്യ പറഞ്ഞു.. വാ നമുക്ക് നോക്കാം.. മനു അത്രയും പറഞ്ഞവളുടെ അരികിലേക്ക് നടന്നു.. തുണി നനച്ചിട്ടെങ്കിലും എന്തോ ചൂട് കുറയുന്നെയില്ലായിരുന്നു.. നിവി നീ ഇവളെ നോക്ക് തൊട്ടടുത്ത ഫ്ലാറ്റിൽ ഒരു ഡോക്ടർ ആണ് താമസം എന്ന് സെക്യൂരിറ്റി പറഞ്ഞറിയാം.. . ഞാൻ പോയി വിളിച്ചു കൊണ്ടുവരാം.. മനു അനുവിനരികിൽ നിവിയെ നിർത്തി പുറത്തേക്ക് പോയി. ഡോക്ടറുടെ ഫ്ലാറ്റിനു മുന്നിൽ നിന്ന് കാളിങ് ബെൽ അടിച്ചു മനു അക്ഷമനായി കാത്തു നിന്നു..

ഡോർ തുറന്ന ആളെ കണ്ടതും ആദ്യമൊന്ന് അന്തിച്ചു.. പിന്നെ അവനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി.. മനുവിനൊപ്പം ഫ്ലാറ്റിലേക്ക് കൂട്ടി കൊണ്ട് വന്നു. എന്താ വൈകിയേ? നന്നായി വിറക്കുന്നുണ്ടായിരുന്നു അനു.. നിവി പറഞ്ഞു.. ഇത് നമ്മുടെ കോളേജിൽ ഇന്നുണ്ടായിരുന്ന ഡോക്ടർ അല്ലേ? മനുവിനൊപ്പം വന്ന ആളെ കണ്ടതും നിവി ചോദിച്ചു. ആ അതേ.. ഈ ഡോക്ടർ ആണ് അടുത്തുള്ള ഫ്ലാറ്റിൽ താമസിക്കുന്നത്.. കൂട്ടുകാരും ഉണ്ട്.. അവർക്ക് നൈറ്റ് ആയതു കൊണ്ട് ഡോക്ടർ കൂടെ വന്നു..

നിവിയുടെ ചോദ്യത്തിനുള്ള ഉത്തരം മനു കൊടുത്തു.. അനുവിനെ പരിശോധിച്ചു മരുന്നും നൽകിയാണ് അവൻ അവിടെ നിന്നും ഇറങ്ങിയത്.. രാവിലെ ആകുമ്പോൾ മാറും.. ഒന്ന് വന്നു കാണിച്ചേക്കൂ.. ഞാൻ നാളെ നാട്ടിലേക്ക് പോകും ട്രാൻസ്ഫർ ആയിട്ടുണ്ട്.. പോകുന്നതിനു മുൻപ് വന്നാൽ നോക്കാം.. അവൻ യാത്ര പറഞ്ഞു പോയതും അവർ അനുവിന്റെ അരികിലേക്ക് നടന്നു.. ശാന്തമായി ഉറങ്ങുന്ന അവളെ നോക്കി പിന്നെ കണ്ണനെ വിളിക്കാനായി പുറത്തേക്ക് നടന്നു മനു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

തുടരെ തുടരെയുള്ള കാളിങ് ബെല്ലിന്റെ ശബ്‍ദം കേട്ടാണ് മനു വാതിൽ തുറന്നത്.. തുറന്നതും പുറത്തു നിൽക്കുന്ന ആളെ കണ്ട് ഒന്ന് അത്ഭുതപെട്ടു.. ഡോക്ടർ? … അവൻ അത്ഭുതം മറച്ചു വെക്കാതെതന്നെ ചോദിച്ചു. അനന്ത ലക്ഷ്മിക്ക് എങ്ങനുണ്ട്? അവൻ തിരക്കി.. കുഴപ്പമില്ല.. ഡോക്ടർ അകത്തേക്ക് വരൂ.. മനു പറഞ്ഞു.. അനുവിന്റെ അരികിലേക്ക് ചെന്നതും കണ്ടു ചുക്ക് കാപ്പി ഊതി കുടിച്ചു കൊണ്ടിരിക്കുന്നത്.. അവനെ കണ്ടതും അവൾ സംശയത്തോടെ നോക്കി.. നീ ഇങ്ങനെ നോക്കണ്ട നിന്നെ ഇന്നലെ പരിശോധിച്ചത് ഡോക്ടർ ആണ്.. മനു പറഞ്ഞതും അനു ഡോക്ടറെ നോക്കി ചിരിച്ചു. ഇപ്പോൾ ഓക്കേ ആയില്ലേ അനന്ത ലക്ഷ്മി.. ?

അവന്റെ ചോദ്യത്തിന് ഒരു വരണ്ട പുഞ്ചിരിയായിരുന്നു മറുപടിയായിട്ടുണ്ടായിരുന്നത്.. ഇന്നലെ ബ്ലഡ് എടുത്തതല്ലേ ഇത് വെറുമൊരു പേടിപനിയാണ്.. എന്തായാലും ഡോക്ടർ ഹരിനന്ദിന്റെയും എഴുത്തുകാരി വസിഷ്ഠ ലക്ഷ്മിയുടെയും മകൾ ഇത്ര ധൈര്യവതിയാണെന്ന് ഞാൻ കരുതിയില്ല.. അവനെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുന്ന അനുവിനെ കണ്ടതും അവൻ കുസൃതിയോടെ തന്നെ പറഞ്ഞു.. സംശയിക്കണ്ട ഇന്നലെ ബയോഡാറ്റ കണ്ടു.. തന്റെ അമ്മയെന്റെ ഇഷ്ടപെട്ട എഴുത്തുകാരിയാണ്..

പിന്നെ അച്ഛനെന്റെ റോൾ മോഡലും.. അവൻ ചിരിച്ചു.. താങ്ക്സ് ഡോക്ടർ.. ഇറങ്ങാൻ തുടങ്ങിയ അവനോട് പിൻവിളിയായി അവൾ പറഞ്ഞു.. ടേക്ക് കെയർ.. ഇനി കാണുമോ എന്നറിയില്ല.. എന്തായാലും വരട്ടെ… ഡോക്ടർ എവിടെ പോകുന്നു? അനു ചോദിച്ചു.. നാട്ടിലോട്ട് ട്രാൻസ്ഫർ കിട്ടിയിട്ടുണ്ട്.. സൊ അങ്ങോട്ട് പോകുവാണ്.. അവൻ പുഞ്ചിരിയാൽ പറഞ്ഞു നിർത്തി.. നല്ല കാര്യം.. അപ്പോൾ വീട്ടിൽ ആരൊക്കെയുണ്ട്? അനു വീണ്ടും ചോദിച്ചു.. വീട്ടിൽ മുത്തശ്ശിയുണ്ട്.. അമ്മയുണ്ട് അച്ഛനും.. അച്ഛന് ബിസിനെസ്സ് ആണ്.. അമ്മ വീട്ടമ്മയും.. ഞാൻ ഒറ്റമോനെയുള്ളു അവരെ നോക്കാൻ.. അപ്പോൾ ശരി ഇറങ്ങട്ടെ..

അവൻ യാത്ര പറഞ്ഞു പോയി.. എന്നാലും.. പേരൂടെ ചോദിക്കാമായിരുന്നില്ലേ നിനക്ക്? അവൻ പോയതും നിവി അവളോട് ചോദിച്ചു.. എന്താണ് മോളെ അങ്ങോട്ടേക്ക് ഒരു ചായ്വ്.. അയാളെ എവിടെയോ കണ്ടത് പോലെ.. അനു പറഞ്ഞു. എനിക്ക് ചായ്‌വ് ഒന്നും ഇല്ല.. നിങ്ങൾ നല്ല മാച്ച് ആണ്.. എന്തായാലും. നിവി പറഞ്ഞു.. അതെയോ.. നല്ലതാ.. പറഞ്ഞതിന് നന്ദി അനു ദേഷ്യത്തോടെ പറഞ്ഞു.. നീ ദേഷ്യപ്പെടാൻ പറഞ്ഞതല്ല.. എത്ര നാളായി നിന്റെ കാത്തിരിപ്പ്.. എന്നിട്ട് എന്തായി.. ഇതുവരെ അയാളെ കുറിച്ചു വല്ല അറിവും ഉണ്ടോ.?

വരും… എന്റെ പ്രണയത്തിൽ എനിക്ക് വിശ്വാസമുണ്ട്.. അവൾ പറഞ്ഞു.. ആ.. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ.. നമുക്കും ഇറങ്ങാം.. വീട്ടിലേക്ക് എത്തേണ്ടതല്ലേ.. മനു അത്രയും പറഞ്ഞു ഫ്രഷാവാൻ പോയി.. അനു സോറി.. നിനക്ക് വിഷമായോ? ഞാൻ അങ്ങനെ പറഞ്ഞതിൽ.. വിഷമം ആയോ ന്ന് ചോദിച്ചാൽ കുറച്ചൊക്കെ ആയി.. എല്ലാമറിഞ്ഞിട്ടും നീ ഇങ്ങനെ പറഞ്ഞപ്പോൾ.. പക്ഷേ കുഴപ്പമില്ല.. ഞാൻ തമാശ പറഞ്ഞതാണ് അനു.. എനിക്ക് അറിയില്ലേ നിനക്ക് നിന്റെ വിച്ചേട്ടനോടുള്ള സ്നേഹം.. അനുവിനെ ചേർത്തു പിടിച്ചവൾ പറഞ്ഞു.. ഏതോ ഒരോർമയിൽ അനുവിലും ഒരു പുഞ്ചിരി വിരിഞ്ഞു..

വൈകുന്നേരത്തോടെയാണ് അനു വീട്ടിലെത്തിയത്.. വീട്ടിൽ ആരെയും കാണാത്തത് കൊണ്ട് മാധവിനെ ഫോൺ ചെയ്തു അവരിരുവരും ഹരിയുടെ അടുത്താണെന്നറിഞ്ഞതും ഫ്രഷായി അനു നേരെ വസുവിന്റെയും കണ്ണന്റെയും മുറിയിലേക്ക് നടന്നു.. ഏറെ നേരമായി കാത്തിരുന്നിട്ടും അവരെ കാണാത്തത് കൊണ്ട് അവൾ അവിടെ തന്നെ കിടന്നുറങ്ങി.. ജോലിയെല്ലാം കഴിഞ്ഞു വന്ന വസു കാണുന്നത് തന്റെ ബെഡിൽ കിടന്നുറങ്ങുന്ന അനുവിനെയാണ്.. മേല്കഴുകി വന്ന് വസുവും അവളോട് ചേർന്നു കിടന്നു.. എന്തിനെന്നറിയാത്തൊരു പരിഭ്രമം തന്നെ വന്നു മൂടുന്നത് അറിഞ്ഞു കണ്ണുതുറന്നു നോക്കി.. നേരം ഇരുട്ടി തുടങ്ങുന്നുള്ളു..

അനുവിനോട് ചേർന്ന് കിടന്നങ്ങനെ ഉറങ്ങിയതാണെന്ന് മനസ്സിലായതും എണീറ്റു.. കണ്ണനെ നോക്കിയപ്പോൾ കണ്ടു ബാല്കണിയിൽ നിന്നും കയറി വരുന്നത്.. വസു ഓടിപോയി ആ നെഞ്ചിൽ ചേർന്നു നിന്നു.. അവളുടെ നെറുകയിൽ തലോടി കൊണ്ട് അവളെ അടർത്തി മാറ്റി.. ഞാൻ ഹോസ്പിറ്റലിൽ നിന്നും വന്നപ്പോൾ രണ്ടാളും നല്ല ഉറക്കത്തിലാണ് അതാ വിളിക്കാതിരുന്നത്.. കണ്ണൻ പറഞ്ഞു.. നന്ദൂട്ടാ.. എന്തോ അരുതായ്ക സംഭവിക്കാൻ പോകുന്നത് പോലെ തോന്നുന്നു.. കണ്ണനെ നോക്കി അവൾ പറഞ്ഞു എന്ത്? നിനക്ക് വെറുതെ തോന്നുന്നതാണ്.. വാ ചായ കുടിക്കാം.. എന്നിട്ട് ചെറിയ ഒരു യാത്രപോകാം നമുക്ക്.. മോളെയും വിളിച്ചോ..

അവളും ഉള്ളതല്ലേ ഇവിടെ.. ഞാൻ എന്തായാലും മോളുള്ളത് കൊണ്ട് രണ്ടു ദിവസം ലീവ് എടുത്തിട്ടുണ്ട്.. നിക്കിയോടും മഹിയോടും ഞാൻ പറഞ്ഞോളാം ഇനി രണ്ടൂസം ലീവ് അല്ലേ നിങ്ങൾക്ക്.. നിന്റെ ഈ അവസ്ഥമാറാനും ഉപകരിക്കും.. അവനോട് ചേർന്നു നിന്നപ്പോൾ ആധികളൊക്കെ തന്നെ വിട്ടകലുന്നത് അവൾ അറിയുന്നുണ്ട്… എങ്കിലും അറിയാത്ത എന്തോ ഒന്ന് തന്നെ അലട്ടുന്നത് അവൾ അറിയാതിരുന്നില്ല.. ഉറങ്ങി കിടക്കുന്ന അനുവിനെ വിളിച്ചു ഉണർത്തി.. രാത്രി ആകുന്നതേയുള്ളു..

അനുവിനെ ചേർത്തു പിടിച്ചു താൻ മയങ്ങി പോയതാണെന്ന് അവൾ ഓർത്തു… സുജയോടും മാധവിനോടും ഫോൺ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.. പോകുന്ന വഴിയിൽ സുദേവിനെ വിളിക്കാനും മറന്നില്ല.. വസു ഏതാണ്ട് ഏതോ ചിന്തയിൽ മുഴുകി അവയിൽ മാത്രം കുരുങ്ങി കിടക്കുകയായിരുന്നു.. കാർ സഞ്ചരിക്കുന്നതിനോടൊപ്പം അവളുടെ മനസും ഓടിക്കൊണ്ടിരുന്നു.. ദിശയറിയാതെ.. ഇരുട്ടായത് കൊണ്ടു തന്നെ പോകുന്ന വഴി വല്ല്യ ധാരണയില്ലായിരുന്നു..

സ്റ്റീരിയോയിൽ ഒഴുകിയെത്തിയ പാട്ടിനു കാതോർത്തു വസു കിടന്നു.. “കണ്ണിൽ നിൻ മെയ്യിൽ ഓർമ്മ പൂവിൽ ഇന്നാരോ പീലിയുഴിഞ്ഞൂ.. പൊന്നോ പൂമൊട്ടോ വർണ്ണത്തെല്ലോ നിൻ ഭാവം മോഹനമാക്കി.. മിന്നാര കയ്യിൽ നിൻ തൂവൽ ചിരി വിതറി.. തൈമാസതെന്നൽ പദമാടി തിരുമുടിയിൽ ഇന്നലെ രാവായ് പാടി മറഞ്ഞു നിന്റെ അനാഥ മൗനം … ” എന്തിനെന്നറിയാതെ ഒഴുകിയിറങ്ങിയ കണ്ണുനീരിനെ വാശിയോടെ തൂത്തെറിഞ്ഞുകൊണ്ടിരുന്നു വസു.. എന്തിനാണിപ്പോൾ ഇങ്ങനെ ഒരു വിങ്ങൽ..

അവൾ സ്വയം തന്റെ മനസിനോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു.. പിന്നെ ഡ്രൈവിങ്ങിൽ ശ്രദ്ധകേന്ദ്രികരിച്ചിരിക്കുന്ന കണ്ണനെ നോക്കി ഉറക്കത്തിലേക്ക് വഴുതി വീണു.. ഒട്ടും പ്രതീക്ഷിക്കാത്ത വഴികളിലൂടെ വണ്ടി ഓടി കൊണ്ടിരുന്നു.. ഏകദേശം നാലഞ്ചു മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ കാർ ഒരു പഴയ വീടിന്റെ മുന്നിൽ ചെന്നു നിന്നു.. പുറത്തിറങ്ങിയ കണ്ണൻ വസുവിനെ വിളിച്ചുണർത്തി.. അനുവും വസുവും പുറത്തിറങ്ങി.. ഇതെവിടെയാ അച്ഛാ നമ്മൾ? കണ്ണന്റെ കൈയ്യിൽ പിടിച്ചു കൊണ്ട് അനു ചോദിച്ചു.. മോൾടെ അമ്മക്ക് അത്രമേൽ ഇഷ്ടമുള്ള ഒരിടമാണ്..

കണ്ണൻ പറഞ്ഞു തീർന്നതും സുധിയുടെ കാറും തൊട്ടു പുറകിലായി നിക്കിയുടെ കാറും വന്നു നിന്നു. മഹിയും നിക്കിയും പാറുവും നീരജയും വസുവിന്റെയും കണ്ണന്റെയും അടുത്തേക്ക് വന്നു.. മനുവും നിവിയും നേരെ അനുവിന്റെ അടുത്തേക്ക് ചെന്നു.. സുദേവിന്റെ കാറിൽ നിന്നും ജയനും മാധവും സുജയും സുമയുമെല്ലാം പുറത്തിറങ്ങി കൂടെ ഹരിയെ കൈപിടിച്ചിറക്കി അപ്പൂട്ടനും ഇറങ്ങി.. ഇതെന്താ എല്ലാവരോടും ഇങ്ങോട്ടേക്ക് വരാൻ പറഞ്ഞത്? സുമ പരിസരം ഒട്ടാകെ വീക്ഷിച്ചു കൊണ്ട് കണ്ണനോട് ചോദിച്ചു.. ഒന്നൂല്ല സുമയമ്മേ.. ലച്ചൂന് എന്തോ വയ്യായ്ക പോലെ..

അപ്പോൾ അവളുടെ മനസൊന്ന് ശരിയാകുന്നത് വരെ ഇവിടെ നിൽക്കാം എന്ന് കരുതി.. അതിനിവിടെ ആള്താമസമുണ്ടോ? ലൈറ്റ് ഒക്കെ കാണുന്നുണ്ടല്ലോ.. ? ജയൻ ചോദിച്ചതും കണ്ണൻ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. ഞാൻ ആളെ വിട്ട് വൃത്തിയാക്കിച്ചിട്ടുണ്ടായിരുന്നു… അകത്തോട്ട് കയറാം എന്തായാലും.. കണ്ണൻ പറഞ്ഞു.. വാതിൽ തുറന്ന് കണ്ണൻ വസുവിന്റെ കയ്യും പിടിച്ചകത്തു കയറി.. ചുമരിൽ നിറയെ അവളുടെ പഴയ ഫോട്ടോസ്.. അച്ഛനോടും അമ്മയോടും ചേർന്നു നിൽക്കുന്നവ.. വേറെയും ചിലരുണ്ട്.. അതിലെ സ്ത്രീയെയും കുട്ടിയേയും താൻ എവിടെയോ കണ്ടു മറന്നതായി തോന്നി അവൾക്ക്..

മുകളിലുള്ള വലിയൊരു മുറിയുടെ മുന്നിൽ എത്തിയതും കണ്ണൻ വാതിൽ മെല്ലെ തുറന്നു.. ആ മുറിയിലേക്ക് വസുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് കാലെടുത്തു വച്ചു.. സ്‌പീക്കറിൽ നിന്നും ആ മുറിയിലാകെ പാട്ടൊഴുകിയെത്തി.. “പ്രിയസഖി എവിടെ നീ.. പ്രണയിനി അറിയുമോ ഒരു കാവൽ മാടം കണ്ണുറങ്ങാതിന്നും എന്നുള്ളിൽ.. എവിടെ നീ.. മിഴിനീരിലൂടൊരു തോണിയിൽ.. ഒഴുകുന്ന നൊമ്പരമായി ഞാൻ.. അണയും… തീരം.. അകലെ.. അകലെ… പ്രിയസഖി എവിടെ നീ.. പകലിതാ തൻ പുൽക്കൂട്ടിൽ.. തിരികൾ താഴ്ത്തുന്നു.. ഇടറുമീ പുഴ കണ്ണീരിൻ തടവിലാകുന്നു.. കടലിനും അറിയാം തോഴി കടലുപോൽ വിരഹം.. ഇരവുകൾക്കറിയാം നാളെ തെളിയുമീ പ്രണയം.. തനി മരത്തിനു പൂക്കാലം താനെ വരുമോ..

കാത്തിരിക്കാം… ചെമ്പകം പൂക്കും യാമങ്ങൾക്കായി.. 🌸❤️

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 44