Saturday, January 18, 2025
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 44

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

വെറ്റിലയും ചേർത്തുചെവിയിൽ വെച്ചു പേരു വിളിച്ചു… കണ്ണൻ വിളിച്ച പേര് കേട്ടതും വസു ഞെട്ടി അവനെ നോക്കി… അവിടെ കൂടി നിന്നിരുന്നവരുടെ മുഖത്തെല്ലാം വിവേചിച്ചറിയാൻ കഴിയാത്ത ഭാവമായിരുന്നു.. പിന്നെ വസുവിന്റെ മുഖം കണ്ടതും അവർക്ക് മനസിലായി ഇത് കണ്ണന്റെ തീരുമാനം മാത്രമാണെന്ന്.. തന്നെ മാത്രം നോക്കി ഇരിക്കുന്ന വസുവിനെ കണ്ടതും അവളെ ഒന്ന് നോക്കി കണ്ണടച്ച് കാണിച്ചു.. കുഞ്ഞിന്റെ മറുചെവിയിലും പേര് വിളിച്ചു… അനന്ത ലക്ഷ്മി…. വസുവിന്റെ കണ്ണുകൾ നിറഞ്ഞു തന്നെയിരുന്നു..

പിന്നീട് ഫോട്ടോ സെക്ഷനും മറ്റുമായിരുന്നു… നിക്കിയും മഹിയും വീഡിയോ എടുക്കുന്നത് കണ്ടിരുന്നു.. ഭക്ഷണമെല്ലാം കഴിച്ചു കഴിഞ്ഞതും നിക്കിയും മഹിയും പാറുവും നീരജയുമെല്ലാവരും ഇരുന്ന് സംസാരിക്കുകയായിരുന്നു.. നിക്കി നീ എടുത്ത വീഡിയോ ഒന്ന് അയക്കുമോ ആൻനു അയക്കാനായിരുന്നു.. അങ്ങോട്ടേക്ക് വന്ന വസു പറഞ്ഞു.. ആ.. ഇപ്പോൾ അയക്കാം.. നിക്കി ഫോൺ എടുത്തതും അത് ഓഫ് ആണെന്ന് കണ്ടു.. അയ്യോ വസു എന്റെ ഫോൺ ചാർജ് തീർന്നു ഓഫായി പോയല്ലോ.. ടാ മഹി.. നീയും വീഡിയോ എടുത്തിരുന്നില്ലേ..?

ഞാൻ കണ്ടിരുന്നല്ലോ ഫോൺ പിടിച്ചു നിൽക്കുന്നത് അത് അയക്കൂ… മഹി ഫോൺ എടുത്തു ഗാലറി സെർച്ച് ചെയ്തു കൊണ്ട് പറഞ്ഞു.. സോറി വസു സേവ് ചെയ്യാൻ മറന്നു പോയി.. തലയിൽ കൈവെച്ചവൻ പറഞ്ഞു.. നീരജ അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.. എന്തിനെന്നറിയാതെ ഒരു പുഞ്ചിരി അവളിലും മുന്നിട്ട് നിന്നു.. നിനക്കൊരു മാറ്റോം ഇല്ലല്ലോടാ കഴുതപുലി.. അവന്റെ തലയിൽ കൊട്ടികൊണ്ട് വസു പറഞ്ഞു.. നീരജ അവനെ നോക്കി കണ്ണടച്ച് കാണിച്ചു…

അന്നത്തെ ദിവസവും അവരുടെ കളിചിരികളിൽ ആ വീടുണർന്നു.. രാത്രിയിൽ എല്ലാം ഒന്ന് ഒതുങ്ങിയപ്പോൾ തനിച്ചു ബാൽക്കണിയിൽ നിൽക്കുന്ന വസുവിന്റെ അരികിലേക്ക് കണ്ണൻ വന്നു… മോളുറങ്ങിയോ ലച്ചൂ… അവളെ തന്നെ നോക്കി നിന്നുകൊണ്ടാണ് കണ്ണൻ ചോദിച്ചത്… മറുപടി കിട്ടാതായപ്പോൾ വീണ്ടും ചോദിച്ചു… പക്ഷേ അവളേതോ സ്വപ്നലോകത്തെന്നപോലെ നിൽക്കുകയായിരുന്നു.. അടുത്ത് ചെന്നു കുലുക്കി വിളിച്ചു… ഞെട്ടി നോക്കിയപ്പോൾ കണ്ടു അവളെ തന്നെ നോക്കി നിൽക്കുന്ന കണ്ണനെ… എവിടെയാ ലച്ചൂ നീ..?

എത്ര നേരമായി ഞാൻ വിളിക്കുന്നു നിന്നെ.. അത് പിന്നെ വേണ്ടിരുന്നില്ല നന്ദൂട്ടാ… ആ പേര്.. എനിക്കെന്തോ? ഒന്നൂല്ല പെണ്ണേ… നമ്മുടെ മോൾക്ക് ഈ പേരിനോളം യോജിച്ച മറ്റൊരു പേര് എനിക്ക് കണ്ടെത്താൻ കഴിയില്ല..നിനക്കും.. ഇനിയും ഈ മിഴികൾ ഇങ്ങനെ തുളുമ്പരുത്… അവളെ തന്നോട് ചേർത്തു നിർത്തി അവൻ പറഞ്ഞു.. നേരിയ ഒരു പുഞ്ചിരി അവളിലും മൊട്ടിട്ടു… 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഇതെങ്ങോട്ടാ നന്ദൂട്ടാ ഇടക്കിടക്ക് മോളെകൊണ്ട് മുങ്ങുന്നത് മണലിൽ കുളിച്ചു പുറത്തു നിൽക്കുന്ന കണ്ണനെയും അനുവിനെയും നോക്കി വസു ഗൗരവത്തോടെ ചോദിച്ചു..

എന്റെ പോന്നു ലെച്ചു ഞാൻ മോളെ കൊണ്ട് ചുമ്മാ കറങ്ങാൻ പോയതല്ലേ? കുഞ്ഞു വസുവിന്റെ മുഖത്തേക്ക് നോക്കി കണ്ണ് ചിമ്മി കണ്ണൻ പറഞ്ഞു.. ഇതിപ്പോൾ ഇടക്കിടക്ക് ഉണ്ടല്ലോ മോളേം കൂട്ടി പുറത്തു പോകുന്നത്.. അതുകൊണ്ട് ചോദിച്ചതാണ്.. വസു ഗൗരവം നടിച്ചു.. മാസത്തിൽ ഒരിക്കൽ അല്ലേ ഒള്ളു ലച്ചൂ.. ഞങ്ങൾ അച്ഛനും മോളും മാത്രമായി… ഇങ്ങനെ ഒരു കുശുമ്പി.. വസുവിന്റെ തോളിൽ കൈചേർത്തു കണ്ണൻ പറഞ്ഞു.. ചിരിയോടെ നോക്കിയതും അനുവിന്റെ കയ്യിൽ ഒരു പൊതി കണ്ട് സംശയത്തോടെ അവളെ നോക്കി..

ഇതെന്താ അനു നിന്റെ കയ്യിൽ? വസു നെറ്റി ചുളിച്ചു കൊണ്ടവളെ നോക്കി.. ഇതോ.. ഇതെനിക്ക് പപ്പ മേടിച്ചു തന്നതാണല്ലോ.. വസുവിന്റെ ചോദ്യത്തിന് മറുപടിയായി അവൾ പറഞ്ഞു.. പപ്പയോ? അതേതാ ഞാൻ അറിയാത്തൊരു പപ്പ നിനക്ക്? വസു കണ്ണുരുട്ടി ചോദിച്ചതും.. അനു മുഖം തിരിച്ചു നടന്നു.. അച്ഛേ.. അമ്മക്ക് പറഞ്ഞു കൊടുത്തേ ഏതാ പപ്പാ ന്ന്.. കണ്ണന്റെ മടിയിൽ കയറി ഇരുന്ന് കൊണ്ടവൾ പറഞ്ഞു.. അത് ലച്ചു മോളെ അന്ന് രക്ഷിച്ചില്ലേ ഒരു പയ്യൻ ശാസ്ത്രമേളയുടെ അന്ന്..

അവന്റെ അച്ഛൻ ആണ്.. ഇടക്ക് പാർക്കിൽ വെച്ചു കണ്ടിരുന്നു മോളെ.. അപ്പോൾ അവൻ പറഞ്ഞുകൊടുത്തിരുന്നു.. അങ്ങനെ പരിചയപെട്ടതാണ്.. കണ്ണന്റെ മടിയിൽ നിന്നും ഇറങ്ങിയോടിയ അനുവിനെ നോക്കി അവൻ പറഞ്ഞു. ചിരിയോടെ അവൾ പോയ വഴിയെ നോക്കി വസുവും പറഞ്ഞു.. അപ്പൂട്ടനെ കാണിക്കാൻ ഓടുന്നതായിരിക്കും.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ദിവസങ്ങളും വർഷങ്ങളും ആർക്ക് വേണ്ടിയും കാത്തു നിൽക്കില്ലെന്ന് പറയുന്നത് എത്ര ശരിയാണ് അല്ലേ നന്ദൂട്ടാ…

രാത്രിയിൽ തങ്ങളുടെ വിവാഹ ആൽബത്തിലൂടെ വിരലോടിച്ചുകൊണ്ട് കണ്ണനോട് വസു തിരക്കി.. നിറഞ്ഞൊരു പുഞ്ചിരിയാണ് അവൾക്കായുള്ള മറുപടിയായി അവനിൽ നിറഞ്ഞിരുന്നത്.. നാളെ നമ്മുടെ മോൾക്ക് ഇരുപത്തിരണ്ട് വയസാവും അല്ലേ.. എത്ര പെട്ടന്നാണ് വർഷങ്ങൾ കടന്നു പോയത്.. ഏക ആശ്വാസം മനുവും നിവ്യയും അവളുടെ കൂടെ തന്നെയുള്ളതാണ്.. അത് ശരിയാണ് അനുവിന് കൂട്ടായിട്ടാണ് അവരും പെട്ടന്ന് തന്നെ നിവ്യയെയും മനുവിനെയും തന്നത്.. മഹിയും നിക്കിയും എന്നും എനിക്ക് ഇച്ഛനെ പോലെ തന്നെ ആണ്.. അത്രമേൽ പ്രിയപ്പെട്ട സഹോദരങ്ങൾ.

പാറുവും നീരജയും പിന്നെ എപ്പോഴും താങ്ങി നിർത്തുന്നുണ്ട്.. അതുകൊണ്ടാണല്ലോ എന്റെ കൂടെ തന്നെ ഇവിടെ കോളേജിൽ ഇവരൊക്കെ ജോയിൻ ചെയ്തത്. ശരിയാണ് ലച്ചു… നിന്നെ അത്രയും സ്നേഹിക്കുന്നുണ്ട് അവരൊക്കെ ഇടക്ക് എനിക്കും കുശുമ്പ് തോന്നാറുണ്ട്… അവളോട് ചേർന്നിരുന്നുകൊണ്ട് കണ്ണൻ പറഞ്ഞു.. എന്തായി മോളെ നിന്റെ പുതിയ പുസ്തകം… എഴുത്തൊക്കെ കഴിഞ്ഞോ? കഴിഞ്ഞു കൊണ്ടിരിക്കുന്നു നന്ദൂട്ടാ.. അവസാന ഭാഗം കൂടെ ഉണ്ട്.. ചെറിയൊരു സംശയത്തിന്റെ പേരിൽ അങ്ങനെ നിർത്തിയിരിക്കുകയാണ്..

ഈ പുസ്തകം മുഴുവൻ എഴുതി കഴിഞ്ഞിട്ടേ നന്ദൂട്ടന് കാണാൻ കഴിയൂ.. ഇതിന്റെ കയ്യെഴുത്തു പ്രതി തന്നെ വായിക്കാൻ തരാം.. ആയിക്കോട്ടെ കഥാകാരി.. എനിക്ക് ധൃതിയൊന്നും ഇല്ല.. അത്രയും പറഞ്ഞു കിടക്കാനായി തുനിഞ്ഞ കണ്ണന്റെ ഫോണിലേക്ക് പരിചയമില്ലാത്ത നമ്പറിൽ നിന്നും കാൾ വന്നു… ഹെലോ… ഫോൺ എടുത്തു ചെവിയോട് ചേർത്തു വെച്ചു കണ്ണൻ. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 അപ്പോൾ മിസ്റ്റർ ഹരിനന്ദ് ആൻഡ് നിഖിൽ കൂടുതൽ ഒന്നും ഒന്നും പറയാനില്ല.. നിങ്ങളുടെ മക്കളായ അനന്ത ലക്ഷ്മിയെയും നിവ്യാനിയെയും ഇനി ഇവിടെ നിർത്താൻ പറ്റില്ല..

നേരായ നിലയിൽ നടത്തി കൊണ്ടു പോകുന്ന ഒരു സ്ഥാപനം ആണിത്.. അതിനിപ്പോൾ എന്താണ് സംഭവിച്ചത് മാഡം.. നിക്കി ചോദിച്ചു.. കണ്ണൻ അപ്പോഴും നോക്കിയത് ചെയ്ത കാര്യത്തിൽ പതറാതെ നിൽക്കുന്ന അനുവിനേയാണ്.. എന്നാൽ നിവ്യ പേടി കൊണ്ടോ എന്തോ അനുവിന്റെ കയ്യിൽ അമർത്തി പിടിച്ചിട്ടുണ്ട്.. എന്താണ് ചെയ്തതെന്നോ രാത്രി മതിൽ ചാടി ക്ലാസ്സിലുള്ള ഏതോ പയ്യന്റെ കൂടെ അവന്റെ ഫ്ലാറ്റിൽ പോയിരിക്കുന്നു.. തിരിച്ചു വന്നത് രാവിലെയും.. ഇതൊക്കെ കേട്ട് തലകുമ്പിട്ടിരിക്കുന്ന മഹിയെ നിക്കി ആശ്വസിപ്പിച്ചു.. സാരല്ല മഹി.. നമുക്ക് മനൂനോട് സംസാരിക്കാം..

നിക്കിയുടെ സംസാരം കേട്ടതും മഹി മുഖം ഉയർത്തി അവനെ നോക്കി.. അതിന് ആര് കരഞ്ഞു.. ചിരിച്ചു ചിരിച്ചു കണ്ണിൽ വെള്ളം വന്നതാണ് എനിക്ക്.. നിക്കിയെ നോക്കി മഹി പറഞ്ഞു.. മാഡം.. ഇന്ന് എന്റെ ബർത്ഡേയ് ആണ് അതിന്റെ ആഘോഷത്തിനാണ് ഞങ്ങൾ പോയത്.. പിന്നെ ഞങ്ങൾ പെർമിഷൻ ചോദിച്ചതാണ്.. മഹിയച്ഛൻ മാഡത്തോട് ഇന്നലെ വിളിച്ചും പറഞ്ഞതാണ് അക്കാര്യം.. പക്ഷേ നിങ്ങളുടെ ദുർവാശി കാരണം അതിന് അനുവദിച്ചില്ല.. സൊ ഞങ്ങൾ മതില് ചാടി.. കണ്ടോ ഹരിനന്ദ് മകളുടെ അഹങ്കാരം. അവർ പറഞ്ഞു.. ഇതഹങ്കാരം ഒന്നും അല്ല മാഡം..

ഞാനും നിവിയും ഇനി ഇവിടെ നിൽക്കുന്നില്ല.. വെക്കേറ്റ് ചെയ്യുവാണ്.. ഇത്രയും പട്ടാളചിട്ടയുള്ളിടത്തു നില്ക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്.. അച്ഛേ എന്റെ തീരുമാനത്തിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ അച്ഛക്ക്? അനു ചോദിച്ചതും ഇല്ലെന്ന് തലയാട്ടി കണ്ണൻ.. എല്ലാ ഫോർമാലിറ്റീസും തീർത്ത് അവിടെ നിന്നും ഇറങ്ങിയപ്പോൾ കണ്ടു പുറത്തു കാത്ത് നിൽക്കുന്ന മനുവിനെ.. അപ്പോഴേ ഞാൻ പറഞ്ഞതല്ലേ നിങ്ങളോട് മനുവിന്റെ കൂടെ ഫ്ലാറ്റിൽ നിൽക്കാമെന്ന്.. കണ്ണൻ പറഞ്ഞു..

അതെങ്ങനാ അച്ഛാ അവർക്ക് ഹോസ്റ്റൽ ലൈഫ് അടിച്ചുപൊളിക്കണം എന്നല്ലേ പറഞ്ഞെ? മതിയെടാ എന്റെ മക്കളെ കളിയാക്കിയത്.. എന്തായാലും കണ്ണേട്ടന് തിരക്കായതുകൊണ്ട് ഞങ്ങൾ ഇപ്പോൾ തന്നെ പോകുവാണ്. നിങ്ങൾ ഫ്ലാറ്റിൽ ചെന്നിട്ട് നേരെ കോളേജിലേക്ക് വിട്ടോളു.. മഹി പറഞ്ഞു ശരിയെന്നാൽ… ഇറങ്ങട്ടെ മക്കളെ.. കണ്ണനും നിക്കിയും മഹിയും യാത്ര പറഞ്ഞു പോയി.. മറ്റുള്ളവർ നേരെ അവരുടെ ഫ്ലാറ്റിലേക്കും തിരിച്ചു. അതേ ഇന്നും നമ്മൾ ലേറ്റ് ആയി ല്ലോ കയ്യിലെ നഖത്തിൽ കടിച്ചു കൊണ്ട് നിവ്യ പറഞ്ഞു..

ഓഹ്ഹ് അതിനെന്തിനാ നീ ഇത്ര ടെൻഷൻ ആകുന്നത്.. മനു ചോദിച്ചു.. ടെൻഷൻ ഒന്നുമില്ല.. ന്നാലും എന്തോ ഒരു ഇത്.. നിവ്യ ഉത്തരം നൽകി ക്ലാസ്സിൽ ചെന്നപ്പോൾ കണ്ടു കുട്ടികളെല്ലാവരും ഇരുന്നു സംസാരിക്കുന്നു.. അനു തന്റെ ബാഗിൽ കരുതിയിരുന്ന സ്വീറ്റ്‌സ് എടുത്ത് എല്ലാവർക്കും നൽകി. പിന്നീട് മനുവിനോടും നിവ്യയോടും കത്തിവെച്ചിരുന്നു.. അപ്പോഴാണ് യൂണിയൻ ഭാരവാഹികൾ എല്ലാം കൂടെ അങ്ങോട്ടേക്ക് വരുന്നത്.. യൂണിയന്റെ ഭാഗമായി രക്തദാന ക്യാമ്പ് നടത്തുന്നുണ്ട് രക്തദാനം നടത്താൻ താല്പര്യമുള്ളവർക്ക് നൽകാമെന്നും പറഞ്ഞു.

പറഞ്ഞു തീർന്നതും നേതാവ് എന്ന് തോന്നിക്കുന്നയാൾ അനുവിന്റെ അടുത്തേക്ക് വന്നു.. എന്താണ് മിസ്സ് അനന്ത ലക്ഷ്മി ഹരിനന്ദ് രക്തദാനം നടത്തുന്നില്ലേ? വല്ല്യ വീരശൂര പരാക്രമിയല്ലേ വല്ലപ്പോഴും സാമൂഹിക സേവനമൊക്കെ ആകാം.. നീ പോയെ രോഹൻ എനിക്ക് അതിനൊന്നും സമയമില്ല.. അനു മുഖം തിരിച്ചു.. ഹഹഹ ഇത് നല്ല തമാശ.. കേരളത്തിലെ പ്രശസ്തനായ കാർഡിയോളോജിസ്റ് ഹരിനന്ദ് ദേവ് ന്റെ മകൾക്ക് രക്തം ദാനം ചെയ്യാൻ സമയമില്ല എന്നോ.. നിനക്ക് ധൈര്യമില്ലെന്ന് അങ്ങോട്ട് സമ്മതിച്ചു തന്നേക്ക്.. രോഹൻ അവളെ പരിഹസിച്ചു..

ആർക്കാ ധൈര്യകുറവ് എനിക്കോ..? ഞാൻ ധൈര്യശാലി തന്നെയാണ് ട്ടോ. പിന്നെ അതുകൊണ്ടാണല്ലോ നീ ഇവിടെ ഇംഗ്ലീഷ് ലിറ്ററേച്ചറും എടുത്തിരിക്കുന്നത്.. അല്ലേലും മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാവിനെ പോലെ.. ലിറ്ററേച്ചർ എനിക്ക് ഇഷ്ടമായിട്ടെടുത്തതാണ്.. എന്റെ അമ്മേടെ പാത പിന്തുടർന്നു കൊണ്ട് അത് മറ്റൊരാളെ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല… പിന്നെ മൂക്കില്ലാ രാജ്യത്തെ രാജാവാണോ അല്ലയോ എന്ന് ഞാനിപ്പോൾ കാണിച്ചു തരാം..

അത്രയും പറഞ്ഞു കൊണ്ട് അനു പുറത്തേക്ക് പോയി.. അവളുടെ പുറകെ ഇറങ്ങിയ നിവ്യയും മനുവും കാണുന്നത് ക്യാമ്പിലേക്ക് കയറി പോകുന്ന അനുവിനെയാണ്.. അവളുടെ പുറകെ ചെന്നപ്പോൾ കണ്ടു കയ്യിൽ നിന്നും രക്തമെടുക്കാൻ കിടന്നു കൊടുക്കുന്നത്.. നല്ല ദേഷ്യം തന്നെയാണ് അവളുടെ മുഖത്തു മുന്നിട്ട് നിന്നിരുന്നത്.. അനു നീ ഇത് എന്ത് കരുതിയാണ് ഇങ്ങനെ ഒക്കെ കാണിക്കുന്നത്.. നിനക്ക് നോവില്ലെടി.. രക്തം കണ്ടാൽ തല കറങ്ങില്ലേ.. മനു ചോദിച്ചു.. എന്ന് കരുതി അവന്റെ പരിഹാസം കേൾക്കണം എന്നാണോ മനു പറയുന്നത്?

അനു ദേഷ്യത്തോടെ ചോദിച്ചു.. അതേ കുറച്ചു മാറി നില്ക്കു.. ആ കുട്ടിയുടെ രക്തമെടുത്തു കഴിയുന്നത് വരെ.. നേഴ്സ് എന്ന് തോന്നിക്കുന്ന ഒരാൾ അങ്ങോട്ടേക്ക് വന്നു പറഞ്ഞു പിന്നീട് ഒന്നും പറയാതെ അവർ കുറച്ചു മാറി നിന്നു.. രക്തം നൽകി പുറത്തിറങ്ങിയതും തലകറങ്ങുന്നതായി തോന്നി അനുവിന്.. താഴോട്ട് വീഴാൻ ആഞ്ഞതും ഏതോ കൈകൾ അവളെ താങ്ങിയിരുന്നു..

കാത്തിരിക്കാം… ചെമ്പകം പൂക്കും യാമങ്ങൾക്കായി.. 🌸❤️

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 43