Saturday, January 24, 2026
LATEST NEWSSPORTS

ചാമ്പ്യന്‍സ് ലീഗിലെ തോല്‍വിക്ക് പിന്നാലെ പരിശീലകന്‍ തോമസ് ടുച്ചേലിനെ പുറത്താക്കി ചെല്‍സി

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ ഡൈനാമോ സാഗ്രെബിനെതിരായ തോല്‍വിക്ക് പിന്നാലെ ചെല്‍സി പരിശീലകന്‍ തോമസ് ടുച്ചേലിനെ പുറത്താക്കി. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ക്രൊയേഷ്യന്‍ ക്ലബ്ബിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടതിനു പിന്നാലെ അപ്രതീക്ഷിതമായിട്ടാണ് ക്ലബ്ബിന്റെ തീരുമാനം.

ടൂച്ചലിന് കീഴിൽ, ചെൽസി മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി 2021 ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വിജയി. ചാമ്പ്യൻസ് ലീഗ് കിരീടത്തിന് പുറമേ യുവേഫ സൂപ്പർ കപ്പും ക്ലബ് ലോകകപ്പും നേടിക്കൊടുത്ത പരിശീലകന്‍ കൂടിയാണ് ടുച്ചേൽ.

പ്രീമിയര്‍ ലീഗില്‍ ആറു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ മൂന്ന് ജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമടക്കം നിലവില്‍ ആറാം സ്ഥാനത്താണ് ചെല്‍സി.