Tuesday, December 17, 2024
LATEST NEWSSPORTS

ഫോര്‍മുല വണ്‍ ഓസ്ട്രിയന്‍ ഗ്രാന്‍ഡ്പ്രീയിൽ ചാള്‍സ് ലെക്‌ലെര്‍ക്കിന് കിരീടം

ഓസ്ട്രിയ : ഫോര്‍മുല വണ്‍ ഓസ്ട്രിയന്‍ ഗ്രാന്‍ഡ്പ്രീ കാറോട്ടമത്സരത്തില്‍ ഫെറാറിയുടെ ചാള്‍സ് ലെക്‌ലെര്‍ക്കിന് കിരീടം. ഈ സീസണിലെ ലെക്‌ലെർക്കിന്റെ മൂന്നാം കിരീടമാണിത്. റെഡ് ബുളിന്‍റെ ഡ്രൈവർ വെസ്തപ്പന്‍ രണ്ടാം സ്ഥാനത്തും മെഴ്സിഡസിന്‍റെ ലൂയിസ് ഹാമിൽട്ടൺ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. മത്സരത്തിനിടെ പരിശീലന ഘട്ടത്തിൽ തനിക്കുണ്ടായിരുന്ന മികവ് പുറത്തെടുക്കാൻ വെസ്തപ്പന് കഴിഞ്ഞില്ല.

വിജയിച്ചിട്ടും ഡ്രൈവർമാരുടെ പട്ടികയിൽ ഒന്നാമതെത്താൻ ലെക്‌ലെർക്കിന് കഴിഞ്ഞിട്ടില്ല. 208 പോയിന്‍റുമായി വെസ്തപ്പൻ പോയിന്‍റ് പട്ടികയിൽ ഒന്നാമതാണ്. 170 പോയിന്‍റുമായി ലെക്‌ലെര്‍ക്‌ രണ്ടാം സ്ഥാനത്താണ്. റെഡ് ബുള്ളിന്‍റെ സെർജിയോ പെരെസ് 151 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ്. ഈ സീസണിൽ മോശം ഫോമിലായിരുന്ന ഹാമിൽട്ടൺ 109 പോയിന്‍റുമായി ആറാം സ്ഥാനത്താണ്. മുൻ ലോക ചാമ്പ്യൻ സെബാസ്റ്റ്യൻ വെറ്റൽ 14-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.