Wednesday, January 22, 2025
LATEST NEWSTECHNOLOGY

എക്‌സ്‌പ്ലോറര്‍ ബൈ പറഞ്ഞു; 27 വര്‍ഷത്തെ സേവനം അവസാനിപ്പിക്കുന്നു

വാഷിങ്ടണ്‍: ആദ്യകാല ഇൻറർനെറ്റ് ബ്രൗസറുകളിലൊന്നായ ഇന്റർനെറ്റ് എക്സ്പ്ലോറർ ഇനി ഓർമ്മകളിൽ. ബ്രൗസറിന്റെ 27 വർഷത്തെ സേവനം അവസാനിപ്പിക്കുന്നതായി മൈക്രോസോഫ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

1995 ൽ മൈക്രോസോഫ്റ്റ് വിൻഡോസ് 95ന്റെ ഒരു അധിക സവിശേഷതയായി ഇൻറർനെറ്റ് എക്സ്പ്ലോറർ അവതരിപ്പിച്ചു. പിന്നീട് അത് സൗജന്യമായി കൊടുക്കാൻ തുടങ്ങി. തൊണ്ണൂറുകളുടെ അവസാനത്തോടെ, എക്സ്പ്ലോറർ ഏറ്റവും ജനപ്രിയ ബ്രൗസറായി മാറി. 2003ൽ 95 ശതമാനമായിരുന്നു ഇതിന്റെ ഉപയോഗം. ബ്രൗസർ 11 തവണ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. എക്സ്പ്ലോറർ പതിപ്പ് 11 ആണ് നിലവിലെ പതിപ്പ്. ഐടി മേഖലയിലെ പെട്ടെന്നുള്ള മാറ്റത്തോടെ, എക്സ്പ്ലോറർ അപ്ഗ്രേഡ് ചെയ്യാൻ കമ്പനി മെനക്കെട്ടില്ല. ഗൂഗിൾ ക്രോമും മറ്റുള്ളവരും കമ്പ്യൂട്ടർ സ്ക്രീനുകളിൽ ആധിപത്യം സ്ഥാപിച്ചതോടെ, എക്സ്പ്ലോറർ കോർണർ ചെയ്യപ്പെട്ടു.