Sunday, January 25, 2026
LATEST NEWSSPORTS

ബുംറയുടെ പരിക്ക് ഗുരുതരം ; ട്വന്റി 20 ലോകകപ്പ് നഷ്ടമായേക്കും

മുംബൈ: ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി ഇന്ത്യയുടെ സ്റ്റാർ ബൗളർ ബുംറയുടെ പരിക്ക്. നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബുംറയ്ക്ക് ടി20 ലോകകപ്പ് നഷ്ടമാകാനാണ് സാധ്യത. ബുംറയുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ശേഷം പരിക്കേറ്റ ബുംറ ഉടൻ തന്നെ വൈദ്യസഹായം തേടി. ഇക്കാരണത്താൽ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. എന്നാൽ, ബുംറയുടെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതിനാൽ, താരത്തിന് അനുവദിച്ച വിശ്രമം നീട്ടിയേക്കും.

ബുംറയുടെ ബൗളിംഗ് ആക്ഷനാണ് പരിക്കിന് കാരണം. 2019 ലും സമാനമായ പരിക്കേറ്റ ബുംറ മാസങ്ങളോളം ടീമിന് പുറത്തായിരുന്നു. പരിക്ക് ഭേദമായി തിരിച്ചെത്തിയ ബുംറ പഴയ ഫോം വീണ്ടെടുത്തു.