Sunday, December 22, 2024
LATEST NEWSSPORTS

ഫിറ്റ്‌നസ് ടെസ്റ്റ് കടമ്പ കടന്ന് ബുമ്രയും ഹര്‍ഷല്‍ പട്ടേലും

ബെംഗളൂരു: സെപ്റ്റംബർ 16ന് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്കും ഹർഷൽ പട്ടേലിനും ടി20 ലോകകപ്പിന്റെ സമയമാവുമ്പോഴേക്കും ഫിറ്റ്നസ് വീണ്ടെടുക്കാനാകുമോ എന്ന ആശങ്കയാണ് ഇന്ത്യക്ക് മുന്‍പിലുണ്ടായത്. എന്നാൽ ഇരുവരും ഫിറ്റ്നസ് ടെസ്റ്റിൽ വിജയിച്ചതായാണ് റിപ്പോർട്ട്.

ഹർഷൽ പട്ടേലും ജസ്പ്രീത് ബുംറയും പൂർണ്ണ ഫിറ്റ്നസ് കൈവരിച്ചതായി ഇൻസൈഡേഴ്സ് സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നടത്തിയ ഫിറ്റ്നസ് ടെസ്റ്റിൽ ഇരുവരുടെയും പ്രകടനത്തിൽ ബിസിസിഐയുടെ മെഡിക്കൽ ടീം തൃപ്തരാണ്. 

ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിൽ ഇരുവരെയും ഉൾപ്പെടുത്തിയേക്കും. ഓസ്ട്രേലിയക്കെതിരെ മൂന്ന് ടി20 മത്സരങ്ങളും ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും ഇന്ത്യ കളിക്കും. സെപ്റ്റംബർ 15നോ 16നോ ടീം സെലക്ഷൻ കമ്മിറ്റി യോഗം ചേരും.