Monday, July 14, 2025
LATEST NEWSSPORTS

ഖത്തർ ലോകകപ്പിനുള്ള ജേഴ്സി പുറത്തിറക്കി ബ്രസീൽ

ഖത്തർ ലോകകപ്പിനുള്ള ജേഴ്സി ബ്രസീൽ പുറത്തിറക്കി. മഞ്ഞ, നീല തുടങ്ങിയ പരമ്പരാഗത നിറങ്ങളിലാണ് ജേഴ്സികൾ. ഹോം ജേഴ്സി മഞ്ഞയും എവേ ജേഴ്സി നീലയുമാണ്. പ്രമുഖ സ്പോർട്സ് വെയർ ബ്രാൻഡായ നൈക്കിയാണ് ജേഴ്സിയുടെ നിർമ്മാതാവ്. സെപ്റ്റംബർ 15 മുതൽ ആരാധകർക്ക് നൈക്കി സ്റ്റോറുകൾ വഴി ജേഴ്സി വാങ്ങാൻ കഴിയും.
കഴിഞ്ഞ മാസം ലോകകപ്പിനുള്ള അർജന്‍റീനയുടെ ഹോം കിറ്റും അവതരിപ്പിച്ചിരുന്നു. വെള്ളയും ആകാശ നീലയും നിറത്തിലുള്ള ജേഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത് അഡിഡാസാണ്. ലോകകപ്പിൽ ബ്രസീൽ ജി ഗ്രൂപ്പിലും അർജൻ്റീന സി ഗ്രൂപ്പിലുമാണ്. ഗ്രൂപ്പ് ജിയിൽ സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ എന്നീ ടീമുകൾ ബ്രസീലിനൊപ്പം കളിക്കും. ഗ്രൂപ്പ് സിയിൽ അർജന്‍റീന സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് എന്നീ രാജ്യങ്ങളെ നേരിടും.