Sunday, January 5, 2025
LATEST NEWS

സേവന മേഖലയിൽ കുതിപ്പ് ; ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ സ്ഥിരത കൈവരിച്ചു

ന്യൂഡൽഹി: ഓഗസ്റ്റിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ സ്ഥിരത കൈവരിച്ചുവെന്ന് റിപ്പോർട്ട്. ഉയർന്ന പണപ്പെരുപ്പ നിരക്ക് ഉണ്ടായിരുന്നിട്ടും സേവന മേഖലയിലെ ഡിമാൻഡ് വർദ്ധനവിന്‍റെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. ബ്ലൂംബെർഗാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

ബ്ലൂംബെർഗിന്‍റെ എട്ട് സൂചകങ്ങൾ അനുസരിച്ച്, ഇന്ത്യൻ സമ്പദ് വ്യവസ്ഥ സ്ഥിരത കൈവരിക്കുകയാണ്. സാധനങ്ങളുടെ ആവശ്യകത, സേവന നികുതി പിരിവ്, തൊഴിലില്ലായ്മ നിരക്ക്, സാമ്പത്തിക നിലയുടെ സൂചിക, ഫാക്ടറി, ഇൻഫ്രാസ്ട്രക്ചർ മേഖലയുടെ സൂചിക എന്നിവയെ അടിസ്ഥാനമാക്കിയാണ് ബ്ലൂംബെർഗ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

3.2 ട്രില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ സേവന മേഖല 50 ശതമാനം സംഭാവന ചെയ്യുന്നു. സേവന മേഖലയിൽ ഉയർച്ചയുണ്ടെന്ന് കണക്കുകൾ കാണിക്കുന്നു. ഇതോടൊപ്പം, നികുതി വരുമാനം വർദ്ധിക്കുകയും വായ്പകളുടെ ആവശ്യം വർദ്ധിക്കുകയും ചെയ്തു. അതേസമയം, കഴിഞ്ഞ മാസത്തെ പ്രധാന വെല്ലുവിളി തൊഴിലില്ലായ്മയുടെ വർദ്ധനവായിരുന്നു.