Thursday, January 23, 2025
HEALTHLATEST NEWS

ബൈഡന് കോവിഡ് 19 സ്ഥിരീകരിച്ചു

യുഎസ് : യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് കോവിഡ് -19 പോസിറ്റീവ് ആയതായി വൈറ്റ് ഹൗസ് അറിയിച്ചു. വളരെ നേരിയ ലക്ഷണങ്ങളാണ് അനുഭവപ്പെടുന്നതെന്ന് വൈറ്റ് ഹൗസ് കൂട്ടിച്ചേർത്തു. ബൈഡൻ തന്നെ ഓഫീസ് ചുമതലകൾ നിർവഹിക്കുമെന്നും പാക്സ്ലോവിഡിനായി ആന്‍റിവൈറൽ ചികിത്സ ആരംഭിച്ചുവെന്നും അദ്ദേഹത്തിന്‍റെ പ്രസ് സെക്രട്ടറി കരൈൻ ജീൻ-പിയറി പറഞ്ഞു.

“അദ്ദേഹം പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ട്. വളരെ നേരിയ ലക്ഷണങ്ങൾ അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്,” അവർ പ്രസ്താവനയിൽ പറഞ്ഞു. എല്ലാ ചുമതലകളും പൂർണ്ണമായും നിർവഹിക്കുന്നത് തുടരും,” സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനെ പരാമർശിച്ചുകൊണ്ട് അവർ പറഞ്ഞു.

ബൈഡൻ തന്‍റെ സ്റ്റാഫുമായി ഫോണിൽ സംസാരിക്കുന്നുണ്ടെന്നും സുഖം പ്രാപിക്കുമ്പോൾ ഫോൺ വഴിയും സൂം വഴിയും മീറ്റിംഗുകളിൽ പങ്കെടുക്കുന്നത് തുടരുമെന്നും ജീൻ-പിയറി പറഞ്ഞു. പരിശോധനാഫലം നെഗറ്റീവ് ആയാൽ അദ്ദേഹം നേരിട്ട് ജോലിയിൽ പ്രവേശിക്കുമെന്നും അവർ പറഞ്ഞു. അതേസമയം, പ്രസിഡന്‍റിന്‍റെ ആരോഗ്യത്തെക്കുറിച്ച് വൈറ്റ് ഹൗസ് ദിവസേന അപ്ഡേറ്റുകൾ നൽകുമെന്ന് ജീൻ-പിയറി പറഞ്ഞു.