Wednesday, January 22, 2025
LATEST NEWSSPORTS

തകര്‍ത്തടിച്ച് ഭനുക രജപക്‌സെ ; ഫൈനലില്‍ പാകിസ്ഥാന് 171 റണ്‍സ് വിജയലക്ഷ്യം

ദുബായ്: ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ ശ്രീലങ്കയ്ക്ക് 171 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തു.

ഭാനുക രജപക്സെയുടെ ഇന്നിങ്സാണ് ശ്രീലങ്കയ്ക്ക് തുണയായത്. 45 പന്തിൽ മൂന്ന് സിക്സും ആറ് ഫോറും സഹിതം 71 റൺസുമായി അദ്ദേഹം പുറത്താകാതെ നിന്നു. ആറാം വിക്കറ്റിൽ വാനിന്ദു ഹസരംഗയെയും ഏഴാം വിക്കറ്റിൽ ചാമിക കരുണരത്നയേയും കൂട്ടു പിടിച്ച് രജപക്സെ ശ്രീലങ്കയുടെ സ്കോർ 170ൽ എത്തിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. കുശാൽ മെൻഡിസിനെ (0) മൂന്നാം പന്തിൽ നസീം ഷാ പുറത്താക്കി. നാലാം ഓവറിൽ പത്തും നിസംഗയും (8) കാര്യമായ സംഭാവന നൽകാതെ മടങ്ങി. തുടർന്ന് ഹാരിസ് റൗഫ് ധനുഷ്ക ഗുണതിലകയെ (1) മടക്കി അയച്ച് ശ്രീലങ്കയെ പ്രതിരോധത്തിലാക്കി. പിന്നാലെ നിലയുറപ്പിച്ച ധനഞ്ജയ ഡി സിൽവയെ ഇഫ്തിഖർ അഹമ്മദ് തിരിച്ചയച്ചു. 21 പന്തിൽ നാല് ബൗണ്ടറികളുടെ അകമ്പടിയോടെ 28 റൺസാണ് അദ്ദേഹം നേടിയത്. ക്യാപ്റ്റൻ ദസുൻ ഷനകയും (2) ലങ്കയുടെ സ്കോറിൽ കാര്യമായ സംഭാവന നൽകുന്നതിൽ പരാജയപ്പെട്ടു.