Tuesday, December 17, 2024
LATEST NEWSSPORTS

അന്താരാഷ്ട്ര കളിക്കാരുടെ ലഭ്യത പരിശോധിക്കാൻ ബിസിസിഐ

അന്താരാഷ്ട്ര കളിക്കാരുടെ ലഭ്യതയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. കുറഞ്ഞത് 14 കളിക്കാരെയെങ്കിലും ലോക ഇലവൻ ടീമിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇത് പരിശോധിക്കേണ്ട കാര്യമാണ്. ഇംഗ്ലണ്ടിലെ പ്രാദേശിക സീസണും കരീബിയൻ പ്രീമിയർ ലീഗും ഓഗസ്റ്റിൽ നടക്കും.മത്സരം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്താൻ ഉദ്ദേശിക്കുന്നതിനാൽ ഇന്ത്യൻ താരങ്ങൾ താൽപ്പര്യക്കുറവ് കാണിക്കില്ലെന്നാണ് ബിസിസിഐയുടെ നിലപാട്.

ഓഗസ്റ്റ് 27 ന് ഏഷ്യാ കപ്പിനായി ഇന്ത്യൻ ടീം ശ്രീലങ്കയിലേക്ക് പുറപ്പെടുന്നതിന് മുമ്പാണ് മത്സരത്തിനുള്ള നിർദ്ദിഷ്ട തീയതിയെന്നതിനാൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. എന്നാൽ വിദേശ ലീഗുകളിൽ കളിക്കുന്ന അന്താരാഷ്ട്ര താരങ്ങൾക്ക് നഷ്ടപരിഹാരം നൽകി ഒരൊറ്റ മത്സരത്തിനായി അവരെ ഇന്ത്യയിലെത്തിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.