Sunday, December 22, 2024
LATEST NEWSSPORTS

പകരക്കാരന് ബാറ്റിംഗും ബോളിങ്ങും അനുവദിക്കുന്ന പുതിയ നിയമവുമായി ബിസിസിഐ

മുംബൈ: ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും പുതിയ പരീക്ഷണം നടത്താൻ ബി.സി.സി.ഐ. മത്സരത്തിനിടെ പകരക്കാരനെ കളിക്കാൻ അനുവദിക്കുന്ന നിയമം നടപ്പാക്കും. ക്രിക്കറ്റിൽ, ടോസിന് മുമ്പ് തീരുമാനിച്ച ഇലവനിൽ ഉള്ളവർക്ക് മാത്രമേ ബാറ്റിംഗിനും ബൗളിംഗിനും അവകാശമുള്ളൂ. പകരക്കാർക്ക് ഫീൽഡിംഗ് മാത്രമേ അനുവദിക്കൂ. പ്ലെയിങ് ഇലവണിലെ താരത്തിന് പകരക്കാരനായി എത്തുന്ന താരത്തിന് ബാറ്റിംഗിനും ബൗളിംഗിനും അവസരം നൽകുക എന്നതാണ് ബിസിസിഐയുടെ പുതിയ പരീക്ഷണം.

ഇംപാക്ട് പ്ലെയർ എന്ന പേരിലാകും ഈ കളിക്കാരനെ ടീമിൽ ഉൾപ്പെടുത്തുക. സയിദ് മുഷ്താഖ് അലി ട്രോഫിയിലായിരിക്കും ആദ്യ പരീക്ഷണം. ഒക്ടോബർ 11നാണ് സയിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കുന്നത്. 2023ലെ ഐപിഎല്ലിലും പുതിയ നിയമം നടപ്പാക്കും. ഇതോടെ പ്ലെയിങ് ഇലവനൊപ്പം നാല് പകരക്കാരുടെ പേരുകളും ടോസ് സമയത്ത് മുൻകൂട്ടി നൽകേണ്ടിവരും. നാല് പകരക്കാരിൽ ഒരാളെ മാത്രമേ ഇംപാക്ട് പ്ലെയറായി ഇറക്കാനാവൂ.