ലാ ലിഗയിൽ കുതിപ്പ് തുടർന്ന് ബാഴ്‌സ; കാഡിസിനെയും തകർത്തു
ലാ ലിഗയിൽ ബാഴ്സലോണ തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കി. ഈ വിജയത്തോടെ കാഡിസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ച് ബാഴ്സ ലീഗിൽ ഒന്നാമതെത്തി. ഫ്രാങ്കി ഡിയോങ്, റോബർട്ട് ലെവൻഡോവ്സ്കി, അൻസു ഫാത്തി, ഒസ്മാൻ ഡെംബലെ എന്നിവരാണ് ബാഴ്സയ്ക്കായി ഗോൾ വല കുലുക്കിയത്.
ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. ലെവൻഡോവ്സ്കി, ഡെംബെലെ, പെഡ്രി എന്നിവരുൾപ്പെടെ പ്രമുഖർ ബെഞ്ചിൽ ഇരുന്നു. ഫെറാൻ ടോറസ്, മെംഫിസ് ഡിപേ, റാഫിൻഹ എന്നിവർ ചേർന്ന് ആദ്യ പകുതിയിൽ മുന്നേറിയെങ്കിലും സ്കോർ ചെയ്തില്ല. ബാഴ്സ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതി അവസാനിക്കാൻ 10 മിനിറ്റ് ബാക്കി നിൽക്കെയാണ് ആദ്യ ഗോൾ പിറന്നത്. റാഫിൻജയിൽ നിന്ന് ആരംഭിച്ച ആക്രമണം ഡിയോങ്ങിലൂടെ ഗോളാക്കി മാറ്റി. തുടർന്ന് ഡെംബെലെ, പെഡ്രി, ലെവൻഡോവ്സ്കി എന്നിവർ മൈതാനത്തേക്ക് വന്നു. ഇതോടെ ബാഴ്സ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു.
65-ാം മിനിറ്റിൽ ലെവൻഡോസ്കിയാണ് ബാഴ്സലോണയുടെ രണ്ടാം ഗോൾ നേടിയത്. ബോക്സിലെ കാഡിസ് പ്രതിരോധത്തിന്‍റെ പിഴവ് മുതലെടുത്താണ് ഗോൾ നേടിയത്. 72-ാം മിനിറ്റിൽ അൻസു ഫാത്തിയാണ് ഗോൾ നേടിയത്. 86-ാം മിനിറ്റിൽ ലെവയുടെ അസിസ്റ്റിൽ നിന്നാണ് യുവതാരം ബാഴ്സയുടെ മൂന്നാം ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ ഡെംബെലെയും സ്കോർ ചെയ്തതോടെ ബാഴ്സയുടെ വിജയം ഉറപ്പിച്ചു. ലെവൻഡോവ്സ്കിയാണ് ഈ ഗോളിനും വഴിയൊരുക്കിയത്.