Tuesday, January 21, 2025
LATEST NEWSSPORTS

വിൽക്കാൻ ബാഴ്സ റെഡി, വാങ്ങാൻ യുണൈറ്റഡും; പക്ഷെ ഡി ജോങ് ഇടഞ്ഞുതന്നെ

ഡച്ച് സൂപ്പർതാരം ഫ്രെങ്കി ഡി ജോങ്ങിന്‍റെ ട്രാൻസ്ഫർ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. വിൽകാൻ സ്പാനിഷ് ക്ലബ് ബാഴ്സലോണയും വാങ്ങാൻ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡും തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഡി ജോങ് ഇപ്പോഴും ഇടഞ്ഞുനിൽക്കുകയാണെന്നാണ് സൂചന.

ബാഴ്സലോണയുടെ ദീർഘകാല പദ്ധതിയുടെ ഭാഗമായി 2019 ലാണ് ഡി ജോങ്ങിനെ സ്വന്തമാക്കിയത്. എന്നിരുന്നാലും, നിലവിൽ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ വലയുന്ന ബാഴ്സലോണയ്ക്ക് അദ്ദേഹത്തെ വിൽക്കേണ്ടത് അത്യാവശ്യമാണ്. ഉയർന്ന വേതനം ലഭിക്കുന്ന ഡി ജോങ്ങിനെ വിൽക്കുന്നതിലൂടെ സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കാനാണ് ക്ലബിന്‍റെ പദ്ധതി. ഇത് ഡി ജോങ്ങിനെ നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ പോലും വിൽക്കാൻ ബാഴ്സ നേതൃത്വത്തെ പ്രേരിപ്പിക്കുന്നു.
ഇപ്പോൾ പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, യുണൈറ്റഡും ബാഴ്സയും ഡി ജോങ്ങിന്‍റെ ട്രാൻസ്ഫർ തുകയിൽ ഒരു ധാരണയിലെത്തിയിട്ടുണ്ട്. 85 ദശലക്ഷം യൂറോയ്ക്കാണ് ഇരുപക്ഷവും ധാരണയിലെത്തിയതെന്നാണ് വിവരം.