Sunday, December 22, 2024
LATEST NEWSPOSITIVE STORIES

അനാഥർക്ക് കേക്ക് സൗജന്യമായി നൽകി ബേക്കറി

ഉത്തർ പ്രദേശ്: സമൂഹത്തിന് നന്മ ചെയ്യുന്നതിലൂടെ ലഭിക്കുന്ന സന്തോഷം വിവരണാതീതമാണ്. ദരിദ്രരുടെ ദുരവസ്ഥ കാണുകയും അവരെ പൂർണ്ണഹൃദയത്തോടെ സഹായിക്കുകയും ചെയ്യുന്ന ധാരാളം ആളുകളെ നാം കണ്ടിട്ടുണ്ട്. ഒരാളുടെ വിശപ്പ് മാറ്റാൻ കഴിയുമെങ്കിൽ, അതിനേക്കാൾ വലിയ പുണ്യമില്ലെന്ന് ആളുകൾ പലപ്പോഴും പറയാറുണ്ട്. അത്തരത്തിലൊരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 14 വയസ്സുവരെയുള്ള അനാഥരായ കുട്ടികൾക്ക് സൗജന്യമായി കേക്കുകൾ നൽകുന്ന ബേക്കറിയുടെ കഥയാണത്.
ബേക്കറി ഉത്തർപ്രദേശിലാണെന്ന് ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഐ.എ.എസ് ഉദ്യോഗസ്ഥൻ അവനീഷ് ശരണ്‍ പറഞ്ഞു. ബേക്കറിയുടെ ഡിസ്പ്ലേ കൗണ്ടറിൽ നിരവധി കേക്കുകൾ സൂക്ഷിച്ചിട്ടുണ്ട്. അതേസമയം, ഗ്ലാസ് ബോക്സിൽ ഒട്ടിച്ചിരിക്കുന്ന ഒരു കുറിപ്പും കാണാം, ‘സൗജന്യമാണ്! സൗജന്യം! സൗജന്യം! കേക്ക് അനാഥരായ 0-14 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യമാണ്’- എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്.