Friday, January 16, 2026
LATEST NEWS

ബജാജ് ഓട്ടോ ലിമിറ്റഡ്; ജൂണിലെ അറ്റാദായം മുൻവർഷത്തേതിനെക്കാൾ 8.3 ശതമാനം വർധിച്ചു

വാഹന നിർമാതാക്കളായ ബജാജ് ഓട്ടോയുടെ ജൂൺ പാദത്തിലെ അറ്റാദായം മുൻവർഷത്തെ കാലയളവിനേക്കാൾ 8.3 ശതമാനം വർധിച്ചു. അറ്റാദായം 8,004.97 കോടി രൂപയായി. അതേസമയം, മുൻപാദവുമായി താരതമ്യം ചെയ്യുമ്പോൾ 0.3 ശതമാനത്തിന്റെ മാത്രം വർധനവാണ് ഉണ്ടായിരിക്കുന്നത്. മുൻപാദത്തിൽ 7,974.84 കോടിയായിരുന്നു അറ്റാദായം. ഇരുചക്രവാഹന വിപണിയിൽ പ്രമുഖരായ നിർമാതാക്കളുടെ ജൂൺപാദത്തിലെ അറ്റാദായത്തിൽ നെഗറ്റീവ് വളർച്ചയായിരുന്നു വിദഗ്ധർ പ്രവചിച്ചിരുന്നത്.