Tuesday, January 21, 2025
LATEST NEWSSPORTS

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ; ക്വാര്‍ട്ടറില്‍ വീണ് പ്രണോയ് 

ടോക്യോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ എച്ച്എസ് പ്രണോയ് ചൈനയുടെ ജുൻ പെങ്ങിനോട് പരാജയപ്പെട്ടു. സ്കോർ 19-21, 21-6, 21-18. ചൈനീസ് താരത്തിനെതിരെ ആദ്യ സെറ്റ് പ്രണോയ് സ്വന്തമാക്കിയിരുന്നു. രണ്ടാം സെറ്റിൽ ജുൻ പെങ് പ്രണോയിയെ 21-6ന് തോൽപ്പിച്ചു. മൂന്നാം സെറ്റിൽ പ്രണോയ് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ചൈനീസ് താരം വിജയിച്ചു. നേരത്തെ പ്രീക്വാർട്ടറിൽ ലക്ഷ്യ സെന്നിനെ പരാജയപ്പെടുത്തിയാണ് പ്രണോയ് ക്വാർട്ടർ ഫൈനലിൽ കടന്നത്.