Sunday, December 22, 2024
LATEST NEWSSPORTS

‘കോഹ്‌ലിയെ പോലെ മോശം അവസ്ഥ ബാബര്‍ അസമിന് ഉണ്ടാവില്ല’

ലാഹോര്‍: ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ പോലെ മോശം അവസ്ഥ പാക് നായകന്‍ ബാബര്‍ അസമിന് ഉണ്ടാവില്ലെന്ന് മുൻ പാക് ക്രിക്കറ്റ് താരം ആക്വിബ് ജാവേദ്. കാരണം ബാബർ സാങ്കേതികമായി മികച്ച് നില്‍ക്കുന്നു എന്നതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.

“രണ്ട് തരത്തിലുള്ള മഹത്തായ കളിക്കാരാണ് ഉള്ളത്. ചിലര്‍ മോശം ഫോമില്‍ ഒരുപാട് നാള്‍ തുടരും. എന്നാല്‍ സാങ്കേതികമായി മികച്ച് നില്‍ക്കുന്നവര്‍ക്ക് ഈ മോശം അവസ്ഥ അധിക നാള്‍ നീണ്ടുനില്‍ക്കില്ല. ബാബര്‍ അസം, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് എന്നിവരെ പോലെ. ഇവരുടെ ദൗര്‍ബല്യം എന്ത് എന്ന് കണ്ടെത്തുക പ്രയാസമാണ്” ആക്വിബ് ജാവേദ് വിശദീകരിച്ചു.

ഓഫ് സ്റ്റംപിന് പുറത്ത് പന്ത് വരുമ്പോഴാണ് കോഹ്‌ലി പരുങ്ങുന്നത്. ജെയിംസ് ആന്‍ഡേഴ്‌സന്‍ ഒരുപാട് തവണ കോഹ്‌ലിയെ പുറത്താക്കിയിട്ടുണ്ട്. ഇവിടെ, കോഹ്ലി ബോധപൂർവ്വം തന്‍റെ ശരീരത്തില്‍ നിന്ന് അകന്ന് ബാറ്റ് വീശാതിരിക്കാന്‍ ശ്രമിക്കുന്നു. നാം നമ്മുടെ ടെക്‌നിക്കിന് മാറ്റം വരുത്തിയാൽ, നമ്മെ അലട്ടുന്ന പ്രശ്നം അവിടെ തുടരും. ഏറെ നേരം ക്രീസില്‍ നില്‍ക്കുന്ന ഇന്നിങ്‌സുകള്‍ തുടരെ വന്നാല്‍ മാത്രമാണ് കോഹ്ലിക്ക് ഫോമിലേക്ക് തിരികെ എത്താനാവുകയെന്നും ആക്വിബ് ജാവേദ് പറഞ്ഞു.