Tuesday, December 17, 2024
GULFLATEST NEWSSPORTS

ഹയാ കാർഡ് സുരക്ഷിതമെന്ന് അധികൃതർ

ദോഹ: ലോകകപ്പ് കാണികൾക്ക് രാജ്യത്തേക്കും സ്റ്റേഡിയങ്ങളിലേക്കും പ്രവേശിക്കുന്നതിനുള്ള ഡിജിറ്റൽ ഹയാ കാർഡുകളിലെ ഡാറ്റ പൂർണ്ണമായും സുരക്ഷിതമാണെന്ന് അധികൃതർ.

ഹയാ കാർഡുകൾ കാണികൾക്കുള്ള ഫാൻ ഐഡിയാണ്. ഉടമകളുടെ വ്യക്തിഗത വിവരങ്ങൾ കാർഡിൽ അടങ്ങിയിരിക്കുന്നു. കാർഡുകളിലെ ഡാറ്റ സുരക്ഷിതമാക്കാൻ നൂതന സുരക്ഷാ സാങ്കേതികവിദ്യകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് ലോകകപ്പിന്‍റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ ഹയാ ഡിജിറ്റൽ പ്ലാറ്റ്ഫോം എക്സിക്യൂട്ടീവ് ഡയറക്ടർ സയീദ് അലി അൽ ഖുവാരി പറഞ്ഞു.

ഡിജിറ്റൽ ഹയാ കാർഡുകളുടെ സ്ക്രീൻഷോട്ട് എടുക്കാൻ സ്മാർട്ട്ഫോണുകൾക്ക് കഴിയില്ല എന്നതാണ് പ്രധാന സുരക്ഷാ സവിശേഷത. കാർഡ് ഉടമയുടെ വ്യക്തിഗത വിവരങ്ങളും ക്യൂആർ കോഡും ഉൾപ്പെടുന്നതിനാൽ ഡിജിറ്റൽ കാർഡിന്റെ സ്‌ക്രീൻ ഷോട്ട് എടുക്കൽ മാത്രമല്ല വിവരങ്ങളുടെ സ്‌ക്രീൻ വിഡിയോ റെക്കോർഡിങ്ങും സാധ്യമല്ല. സ്റ്റേഡിയങ്ങളിൽ ഹയാ കാർഡ് റീഡ് ചെയ്യുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിൽ കാർഡ് സ്‌കാൻ ചെയ്യുമ്പോൾ തന്നെ കാർഡ് ഉടമയുടെ ചിത്രം സഹിതമുള്ള വിവരങ്ങളാണ് തെളിയുക.