Sunday, May 11, 2025
LATEST NEWSSPORTS

ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് താരം റേച്ചല്‍ ഹെയ്ന്‍സ് വിരമിക്കുന്നു

മെല്‍ബണ്‍: ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവുമായ റേച്ചൽ ഹെയ്ൻസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന വനിതാ ബിഗ് ബാഷ് ലീഗ് തന്‍റെ അവസാന ആഭ്യന്തര സീസണായിരിക്കുമെന്ന് 35 കാരിയായ താരം പറഞ്ഞു.

ഒരു ദശാബ്ദത്തിലേറെ നീണ്ട കരിയറിൽ ഓസ്ട്രേലിയയ്ക്കായി 84 ടി20 മത്സരങ്ങളും 77 ഏകദിനങ്ങളും ആറ് ടെസ്റ്റ് മത്സരങ്ങളും ഹെയ്ൻസ് കളിച്ചിട്ടുണ്ട്. പരിശീലകർ, ടീമംഗങ്ങൾ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, പങ്കാളി ലേ എന്നിവർക്കും റേച്ചൽ നന്ദി പറഞ്ഞു.