വിന്‍ഡീസിനെതിരെ ടി20 പരമ്പര തൂത്തുവാരി ഓസീസ്
ബ്രിസ്‌ബേന്‍: വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. ബ്രിസ്ബെയ്നിൽ നടന്ന രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിൽ ഓസ്ട്രേലിയ 31 റൺസിന് വിജയിച്ചു. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസാണ് ഓസ്ട്രേലിയ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. നാല് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് വിന്‍ഡിസിനെ തകര്‍ത്തത്.
29 റൺസെടുത്ത ജോൺസൺ ചാര്‍ളസാണ് വിൻഡീസിന്‍റെ ടോപ് സ്കോറർ. ബ്രണ്ടൻ കിംഗ് (23), അകെയ്ന്‍ ഹുസൈൻ (25) എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ. കെയ്ൽ മയേഴ്സ് (6), നിക്കോളാസ് പുരാൻ (2), ജേസൺ ഹോൾഡർ (16), റോവ്മാൻ പവൽ (18), ഒഡെയ്ന്‍ സ്മിത്ത് (4) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാൻമാർ. അൽസാരി ജോസഫ്, യാനിക് കരിയ എന്നിവർ പുറത്താകാതെ നിന്നു. സ്റ്റാർക്കിനെക്കൂടാതെ പാറ്റ് കമ്മിൻസ് രണ്ടും ആദം സാംപ, കാമറൂൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.