Tuesday, December 17, 2024
LATEST NEWSTECHNOLOGY

അരലക്ഷം ഇലക്ട്രിക് സ്കൂട്ടറുകളെന്ന ലക്ഷ്യം കടന്ന് ഏഥർ എനർജി

ഹൊസൂർ: ഏഥർ എനർജി ഹോസൂരിലെ നിർമ്മാണ കേന്ദ്രത്തിൽ നിന്നും തങ്ങളുടെ 50000-ാമത് ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കി. ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഏഥർ ഏകദേശം നാല് വർഷം എടുത്താണ് ഈ നേട്ടം കൈവരിച്ചത്. ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി 2018 ൽ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടറായ ഏഥർ 450 പുറത്തിറക്കിയിരുന്നു. ഇന്ത്യൻ വിപണിയിലെ ഏറ്റവും പുതിയ മോഡലായ ഏഥർ 450 എക്സ് ജെൻ 3 ഇലക്ട്രിക് സ്കൂട്ടർ കഴിഞ്ഞ മാസം കമ്പനി പുറത്തിറക്കിയിരുന്നു.