Friday, November 15, 2024
LATEST NEWSPOSITIVE STORIES

13ാം വയസ്സില്‍ ആദ്യ പുസ്തകമെഴുതി; വിറ്റുകിട്ടിയ പണം യുക്രൈനിലെ കുട്ടികള്‍ക്ക്

തിരുവനന്തപുരം: തന്റെ ആദ്യ പുസ്തകം വിറ്റുകിട്ടിയ പണം മുഴുവൻ യുദ്ധത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന യുക്രൈനിലെ കുട്ടികള്‍ക്ക് നൽകി മലയാളി പെണ്‍കുട്ടി. ആറാം ക്ലാസ് വിദ്യാര്‍ഥിനി ഇസബെല്‍ തോമസാണ് തന്റെ കവിതാസമാഹാരമായ ‘പെറ്റല്‍സ് ഇന്‍ ദ സ്‌കൈ’ വിറ്റുകിട്ടിയ 77,500 രൂപ സമപ്രായക്കാരായ കുട്ടികള്‍ക്കുവേണ്ടി നൽകിയത്. അഞ്ചാം വയസ്സ് മുതൽ എഴുതിത്തുടങ്ങിയ കവിതകളാണ് ഈ കവിതാ സമാഹാരത്തിലുള്ളത്. ആറു രാജ്യങ്ങളിലായി ആമസോണ്‍ വഴിയാണ് വില്‍പ്പന. ചിക്കാഗോ പ്രയറി സ്റ്റേറ്റ് കോളേജിലെ പ്രൊഫസര്‍ ഡോ. ജോണ്‍സണ്‍ തോമസിന്റെയും കംപ്യൂട്ടര്‍ രംഗത്ത് ജോലിചെയ്യുന്ന രൂപയുടെയും മകളാണ് ഇസബെല്‍.