Tuesday, December 17, 2024
LATEST NEWSTECHNOLOGY

1.35 കോടിയുടെ ലാൻഡ് ലോവർ ഡിഫെൻഡർ സ്വന്തമാക്കി ആസിഫ് അലി

മലയാള സിനിമയിലെ യുവ നായകന്മാർക്കിടയിലെ ശ്രദ്ധേയസാന്നിധ്യമാണ് ആസിഫ് അലി. സിബി മലയിൽ സംവിധാനം ചെയ്ത കൊത്ത് ആയിരുന്നു ആസിഫിന്‍റെ അവസാന ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇതിനിടയിൽ ആസിഫ് പുതിയ ആഡംബര വാഹനം സ്വന്തമാക്കി. ലാൻഡ് ലോവർ ഡിഫെൻഡർ ആണ് ആസിഫ് സ്വന്തമാക്കിയത്. ബ്രിട്ടീഷ് ആഡംബര വാഹന നിർമ്മാതാക്കളായ ജാഗ്വാർ ലാൻഡ് റോവറിൽ നിന്നുള്ള ആഡംബര ഓഫ്-റോഡർ എസ്യുവിയാണിത്. ഈ കാറിന്‍റെ ഓൺ-റോഡ് വില 1.35 കോടി രൂപയ്ക്ക് മുകളിലാണ്.

മൂന്ന് ലിറ്റർ ഡീസൽ എൻജിനാണ് ഡിഫൻഡർ എച്ച്എസ്ഇയ്ക്ക് കരുത്തേകുന്നത്. 221 കിലോവാട്ട് കരുത്തുള്ള എസ്യുവി 7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കും. മണിക്കൂറിൽ 191 കിലോമീറ്ററാണ് വാഹനത്തിന്‍റെ പരമാവധി വേഗത.