Thursday, December 19, 2024
LATEST NEWSSPORTS

ഏഷ്യൻ വോളിയിൽ ഇന്ത്യയ്ക്ക് വെള്ളി

റിഫ (ബഹ്റൈൻ): അണ്ടർ 20 ഏഷ്യൻ വോളിബോൾ ചാമ്പ്യൻ ഷിപ്പിൽ ഇന്ത്യക്ക് വെള്ളി മെഡൽ. സ്കോർ: 25–12, 25–19, 22–25, 25–15. മൂന്നാം സെറ്റ് നേടി ഇന്ത്യ പ്രതീക്ഷ നിലനിർത്തിയെങ്കിലും നിർണായകമായ നാലാം സെറ്റ് നഷ്ടമായി. നേരത്തെ തായ്ലൻഡിനെ 25-21, 23-25, 25-18, 25-17 എന്ന സ്കോറിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. കഴിഞ്ഞ 20 വർഷത്തിനിടയിലെ ഇന്ത്യയുടെ ആദ്യ ഫൈനൽ എൻട്രിയായിരുന്നു ഇത്. നേരത്തെ 1994 ലും 2002 ലും ഇന്ത്യ വെള്ളി നേടിയിരുന്നു. അടുത്ത വർഷം നടക്കുന്ന അണ്ടർ 21 ലോക ചാമ്പ്യൻഷിപ്പിനും ഇന്ത്യൻ ടീം യോഗ്യത നേടി.