Sunday, December 22, 2024
LATEST NEWSSPORTS

ഏഷ്യാ കപ്പ്; ഫരീദിനും ആസിഫ് അലിക്കുമെതിരെ ഐസിസി നടപടി 

ദുബായ്: അഫ്ഗാനിസ്ഥാൻ ബൗളർ ഫരീദ് അഹമ്മദ്, പാകിസ്ഥാൻ ബാറ്റ്സ്മാൻ ആസിഫ് അലി എന്നിവർക്കെതിരെ ഏഷ്യാ കപ്പ് മത്സരത്തിനിടയില്‍ കൊമ്പുകോര്‍ത്ത സംഭവത്തില്‍ നടപടി. മാച്ച് ഫീയുടെ 25 ശതമാനമാണ് ഇരുവർക്കും പിഴ ചുമത്തിയത്.

ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.6 പ്രകാരം ലെവൽ 1 കുറ്റമാണ് ആസിഫ് അലിക്കെതിരെ ചുമത്തിയിരിക്കുന്നത്. കളിക്കാരൻ, അമ്പയർ, മാച്ച് റഫറി അല്ലെങ്കിൽ കാണികൾ എന്നിവരുമായി ഫിസിക്കല്‍ കോണ്‍ടാക്റ്റില്‍ വരുന്ന ആർട്ടിക്കിൾ 2.1.1.12 എന്ന കുറ്റമാണ് ഫരീദിനെതിരെ ചുമത്തിയിരിക്കുന്നത്.