Thursday, December 26, 2024
LATEST NEWSSPORTS

ഏഷ്യാകപ്പില്‍ ഇന്ത്യക്ക് തിരിച്ചടി; പരിക്കേറ്റ ജഡേജ പുറത്ത്

ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരങ്ങൾ ഞായറാഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് കനത്ത തിരിച്ചടി. പരിക്കിനെ തുടർന്ന് രവീന്ദ്ര ജഡേജ ടൂർണമെന്‍റിൽ നിന്ന് പുറത്തായി. വലത് കാൽമുട്ടിനേറ്റ പരിക്കാണ് തിരിച്ചടിയായത്.

ജഡേജയ്ക്ക് പകരക്കാരനായി അക്സർ പട്ടേൽ ടീമിലെത്തും. പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ ജഡേജയുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനം ഇന്ത്യയുടെ വിജയത്തിൽ നിർണായകമായിരുന്നു. ജഡേജ നിലവിൽ ബിസിസിഐ മെഡിക്കൽ ടീമിന്‍റെ നിരീക്ഷണത്തിലാണ്.

പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ല. ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15 ആയതിനാൽ, ജഡേജയെപ്പോലെ പ്രധാന കളിക്കാരിൽ ഒരാളുടെ പരിക്ക് ഇന്ത്യയ്ക്ക് തലവേദനയാകുമെന്ന് ഉറപ്പാണ്.