Sunday, December 22, 2024
LATEST NEWSSPORTS

ഓയിന്‍ മോര്‍ഗന്‍ വിരമിക്കാനൊരുങ്ങുന്നു

ഇംഗ്ലണ്ടിന്റെ ലോകകപ്പ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ വിരമിക്കാനൊരുങ്ങുന്നു. ഏകദിനത്തിലും ടി20യിലും ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് മോർഗൻ. ഇംഗ്ലണ്ടിനായി 225 ഏകദിനങ്ങളിൽ നിന്ന് 6957 റൺസും 115 ടി20കളിൽ നിന്ന് 2458 റൺസും അദ്ദേഹം നേടിയിട്ടുണ്ട്. 2012ൽ ട്വന്റി-20 ടീമിന്റെ ക്യാപ്റ്റനായും 2014ൽ ഏകദിന ടീമിന്റെ ക്യാപ്റ്റനായും സ്ഥാനമേറ്റെടുത്തു. ഏകദിനത്തിലും ട്വന്റി 20-യിലും ടീമിനെ ലോക ഒന്നാം റാങ്കിലെത്തിക്കുകയും ചെയ്തു.

ഈ വർഷം അവസാനം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ നയിക്കാനുള്ള ആഗ്രഹം മോർഗൻ പരസ്യമാക്കിയിരുന്നുവെങ്കിലും മോശം ഫോമും പരിക്കും തിരിച്ചടിയായി.

2019ൽ ഇംഗ്ലണ്ടിനെ അവരുടെ ആദ്യ ഏകദിന ലോകകപ്പ് വിജയത്തിലേക്ക് നയിച്ചു. 2016ൽ മോർഗന്റെ കീഴിൽ ഇംഗ്ലണ്ട് ടി 20 ലോകകപ്പ് ഫൈനലിൽ എത്തിയെങ്കിലും കാർലോസ് ബ്രാത്ത് വെയ്റ്റിന്റെ അവിശ്വസനീയമായ ഇന്നിംഗ്സ് വെസ്റ്റ് ഇൻഡീസിനെ കിരീടം നേടാൻ സഹായിച്ചു.