Thursday, January 30, 2025
LATEST NEWSSPORTS

അര്‍ഷ്ദീപ് സിങ് ഇന്ത്യയുടെ അഭിമാനം; പിന്തുണയറിയിച്ച് ബിജെപി 

ദുബായ്: പാകിസ്ഥാനെതിരായ മത്സരത്തിന് പിന്നാലെ ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗിനെ പിന്തുണച്ച് ബിജെപി. അർഷ്ദീപ് ഇന്ത്യയുടെ അഭിമാനമാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് പറഞ്ഞു.

ഏഷ്യാ കപ്പ് സൂപ്പർ ഫോറിനിടെ പാകിസ്ഥാൻ ഇന്നിംഗ്സിന്‍റെ 18-ാം ഓവറിൽ അർഷ്ദീപ് പുറത്തായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയർന്നത്. രവി ബിഷ്ണോയി എറിഞ്ഞ ഓവറിൽ പാക് താരം ആസിഫ് അലിയെ പുറത്താക്കാന്‍ സാധിക്കുമായിരുന്ന അവസരം അര്‍ഷ്ദീപ് നഷ്ടപ്പെടുത്തി.

ക്യാച്ച് നഷ്ടപ്പെട്ടതിന് ശേഷം വിക്കിപീഡിയയിൽ ഉൾപ്പെടെ ചിലർ അർഷ്ദീപ് ഖാലിസ്ഥാൻ ആണെന്ന് തിരുത്തി എഴുതി. അർഷ്ദീപ് ക്യാച്ച് നഷ്ടപ്പെടുത്തിയതിന് പിന്നിൽ പാക് ചാര ഏജൻസിയാണെന്നതുൾപ്പെടെയുള്ള പ്രതികരണങ്ങൾ ഉയർന്നിരുന്നു.