Thursday, February 6, 2025
LATEST NEWSSPORTS

അര്‍ജന്റീന താരം ഏയ്ഞ്ചല്‍ ഡി മരിയ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിൽ

കഴിഞ്ഞ സീസണോടെ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ച അര്‍ജന്റീന താരം ഏയ്ഞ്ചല്‍ ഡി മരിയ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിൽ. 34 കാരനായ ഡി മരിയ ഏഴ് വർഷത്തിനിടെ പി.എസ്.ജിക്ക് വേണ്ടി 295 മത്സരങ്ങളിൽ നിന്ന് 92 ഗോളുകൾ നേടിയിട്ടുണ്ട്. 2015 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നാണ് അദ്ദേഹം ഫ്രഞ്ച് ക്ലബിൽ ചേർന്നത്.

പി.എസ്.ജി വിട്ട ഡി മരിയയെ വാങ്ങാനുള്ള മത്സരത്തിലായിരുന്നു ബാഴ്സലോണയും. അവരെ മറികടന്നാണ് യുവന്‍റസ് ഇപ്പോൾ അദ്ദേഹത്തെ ടീമിലെത്തിച്ചിരിക്കുന്നത്.