Friday, November 15, 2024
LATEST NEWSTECHNOLOGY

ബഹിരാകാശത്തും യുക്രൈന്‍ വിരുദ്ധത; വിമർശനവുമായി നാസ

ഉക്രെയ്നിന്‍റെ കിഴക്കൻ പ്രദേശം റഷ്യ പിടിച്ചടക്കിയത് ബഹിരാകാശ നിലയത്തിൽ ആഘോഷിച്ച റഷ്യൻ ബഹിരാകാശയാത്രികർക്കെതിരെ രൂക്ഷവിമർശനവുമായി നാസ. ഉക്രെയ്നെതിരായ യുദ്ധത്തെ പിന്തുണയ്ക്കാൻ ബഹിരാകാശ നിലയം രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെ നാസ ശക്തമായി വിമർശിച്ചു. ബഹിരാകാശ നിലയത്തിന്‍റെ അടിസ്ഥാന ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണ് ഈ നീക്കമെന്ന് നാസ അറിയിച്ചു.

ലുഹാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്കിന്‍റെയും ഡൊണെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക്കിന്‍റെയും പതാകകൾ ഉയർത്തിപ്പിടിച്ച മൂന്ന് റഷ്യൻ ബഹിരാകാശയാത്രികരുടെ ചിത്രം റഷ്യൻ ബഹിരാകാശ ഏജൻസി പുറത്തുവിട്ടതാണ് നാസയെ പ്രകോപിപ്പിച്ചത്.

ലുഹാൻസും ഡൊണെറ്റ്സ്കും യുക്രൈനിലെ സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കുകളാണ്. റഷ്യയും സിറിയയും മാത്രമാണ് ഈ മേഖലയെ സ്വതന്ത്ര രാഷ്ട്രങ്ങളായി പരിഗണിച്ചിരുന്നത്. ഈ പ്രദേശങ്ങൾ കീഴടക്കിയ ദിവസം ഭൂമിയിലും ബഹിരാകാശത്തും സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണെന്ന് റഷ്യ പറഞ്ഞു.