Saturday, January 18, 2025
LATEST NEWSSPORTS

കോമൺവെൽത്ത് ഗുസ്തിയിൽ അൻഷു മാലിക്കിന് വെള്ളി

ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസ് വനിതകളുടെ ഗുസ്തിയിൽ, 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ അൻഷു മാലിക് വെള്ളി മെഡൽ നേടി. ഫൈനലിൽ സ്വർണം നേടാൻ ഉറച്ച് ഇറങ്ങിയ അൻഷു തോൽവിയോടെ വെള്ളി മെഡൽ ഉറപ്പിച്ചു.

നൈജീരിയയുടെ ഒഡുനായോ ഫോളാസേഡ് അഡേകുയോറോയെയാണ് ഇന്ത്യന്‍ താരത്തെ കീഴടക്കിയത്. 6-4 എന്ന സ്കോറിനാണ് നൈജീരിയൻ താരം വിജയിച്ചത്.

മത്സരത്തിന്‍റെ തുടക്കം മുതൽ ഒഡുനായോ ആധിപത്യം പുലർത്തിയിരുന്നു. ഒരു ഘട്ടത്തിൽ നൈജീരിയൻ താരം 4-0ന് മുന്നിലെത്തി. എന്നിരുന്നാലും, അൻഷു പിന്നീട് തിരിച്ചടിക്കുകയും വിജയിക്കാൻ ശ്രമിക്കുകയും ചെയ്തു, പക്ഷേ മത്സരത്തിൽ നൈജീരിയൻ താരം ജയം സ്വന്തമാക്കി.