Saturday, January 18, 2025
Novel

അനാഥ : ഭാഗം 11

എഴുത്തുകാരി: നീലിമ

ഞാൻ തിരികെ റൂമിലേയ്ക്ക് നടന്നു… എവിടെയാണ് കിരൺ സാറിനെ കണ്ടതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലായില്ല…. ആലോചനയോടെ തന്നെ ഞാൻ റൂമിൽ എത്തി…. എന്താടോ പോയില്ലേ താൻ? പിന്നേ… മഹിയേട്ടന്റെ കൂട്ടുകാരൻ വന്നിട്ടുണ്ട്… ആര്?? കിരണോ?? അവൻ ഇത്ര വേഗം ഇങ്ങെത്തിയോ?? ആള് ധൃതിയിൽ താഴേയ്ക്ക് പോകാൻ തുടങ്ങി… ഞാൻ മാഹിയേട്ടന്റെ കയ്യിൽ പിടിച്ചു നിർത്തി… കട്ടൻ എന്താ കുടിക്കാതെ?? അതേ.. കുറച്ചു മുൻപ് തലവേദന മുഴുവൻ മാറി…

പിന്നെന്തിനാ കുടിക്കുന്നെ? ആള് ചിരിച്ചു കൊണ്ട് പറഞ്ഞു… ഞാനും ചിരിച്ചു… കുടിച്ചിട്ട് പോ മഹിയേട്ടാ…. ഹാ.. എന്നാൽ കുടിച്ചേക്കാം… എന്റെ പ്രിയതമ ഉണ്ടാക്കിയതല്ലേ?? അപ്പൊ സ്നേഹമുണ്ട്… നല്ല കുട്ടി…. നിന്നോട് സ്നേഹം മാത്രമല്ലേ ഉള്ളു പെണ്ണേ.. . …. ചിരിയോടെ എന്റെ കവിളിൽ തട്ടി ആളത് പറഞ്ഞപ്പോൾ ഞാനും ചിരിച്ചു പോയി. ⭐️⭐️⭐️⭐️⭐️⭐️⭐️ ഞങ്ങൾ രണ്ടാളും താഴേയ്ക്ക് ചെല്ലുമ്പോൾ കിരൺ സാറ് അച്ഛനുമായി എന്തോ കാര്യമായ ചർച്ചയിലാണ്… നീ ഇത്ര പെട്ടെന്ന് ഇങ്ങു പോന്നോടാ?? ഒന്നും പറയണ്ട അളിയാ… SP വിളിപ്പിച്ചതാ… ആള് നമ്മുടെ അമ്മായിയച്ഛനാ… അമ്മായിയച്ഛനായൊണ്ട് പറയുകയല്ല കേട്ടോ.. തള്ളിന്റെ ഉസ്താദാ….. കുറച്ചു ദിവസമായി കണ്ടിട്ട്.

ഫോണിൽ കൂടെയുള്ള തള്ളലേ ഉണ്ടായിരുന്നുള്ളു… അത് കൊണ്ട് നേരിട്ട് തള്ളാൻ വിളിച്ചതാ.. തള്ളി തള്ളി കടലിൽ കോണ്ടിടുമെന്നായപ്പോ ഞാൻ പതുക്കെ എസ്‌കേപ്പ് ആയി…. അതായിരുന്നു ഫോൺ വന്നപ്പോ നിനക്കിത്ര സന്തോഷം അല്ലേ? ഒന്ന് പോടാപ്പാ… എന്റെ ഭാര്യ വിളിച്ചാൽ പോലും എനിക്ക് സന്തോഷം ഉണ്ടാകില്ല… പിന്നെയാ അമ്മായിയപ്പൻ… പിന്നെ തള്ള് കേട്ട് കുറച്ചു വിശപ്പ് കൂടി…. കിരൺ സാർ എന്നെ നോക്കി. ഇതാണോ നിന്റെ സഹധർമിണി??? പരിചയപ്പെടുത്തിയില്ലല്ലോടെ??? അല്ലെങ്കിൽ വേണ്ട… ഞാൻ തന്നെ പരിചയപ്പെടാം…. Hi നിമിഷ… ഞാൻ കിരൺ.. ഇയാളുടെ മഹിയേട്ടന്റെ ക്ലോസ് ഫ്രണ്ട്… എനിക്ക് നേരെ ഷേക്ക്‌ ഹാൻഡിനായി കൈ നീട്ടിക്കൊണ്ട് പറഞ്ഞു…

ഞാൻ ഒന്ന് പകച്ചു… പിന്നെ ഒരു വിളറിയ ചിരിയോടെ കൈ കൂപ്പി… അദ്ദേഹം ചിരിയോടെ തന്നെ കൈ പിൻവലിച്ചു… എന്റെ നേരെ കൈ കൂപ്പി… നിന്റെ ആള് ഒരു നാണം കുണുങ്ങി ആണെല്ലോടാ…. അതോ പോലീസിനെ പേടിയാണോ? ഞാൻ അല്ല എന്ന് തലയാട്ടി… അതൊക്കെ നമ്മുടെ ആള്.. എന്റമ്മോ ! എന്റെ ഫ്രണ്ട്‌സിനെ കണ്ടാൽ ഇടിച്ചു കേറി തന്നെ മിണ്ടും.. അവസാനം ഞാനാണോ അവളാണോ ശെരിക്കും അവരുടെ ഫ്രണ്ട് എന്ന് എനിക്കും അവർക്കും സംശയം ആകും. അതാണ്‌ സാധനം.. തള്ളിന്റെ കാര്യത്തിൽ അവൾ അച്ഛന്റെ മോള് തന്നെയാ… പിന്നെ നല്ല കുക്ക് ആണ്.. അത് കൊണ്ട് മാത്രം ഞാൻ അഡ്ജസ്റ്റ് ചെയ്ത് പോകുന്നു…

ഞങ്ങൾ എല്ലാരും ചിരിച്ചു… അവർ പിന്നീട് എന്തൊക്കെയോ സംസാരിച്ചു….. കൂടുതലും പഴയ കാര്യങ്ങൾ ആയിരുന്നു… അമ്മയും അച്ഛനും മുത്തശ്ശിയും ഒപ്പം കൂടി…. ഞാൻ വെറും കേൾവിക്കാരിയായി… ഞാനും അമ്മയും ഒഴികെ മറ്റുള്ളവർ ഉണ്ണാനിരുന്നു… ഞങ്ങൾ വിളമ്പി… നല്ല സൂപ്പർ ഫുഡ്‌ അമ്മേ… അമ്മേടെ കൈപ്പുണ്യം ഓരോ ദിവസം കഴിയുംതോറും കൂടിക്കൂടി വരികയാണല്ലോ? പുഴ മീൻ കറി അസാധ്യ ടേസ്റ്റ്…. അത് നിമ്മീ മോള് ഉണ്ടാക്കിയതാ മോനേ… എന്നേക്കാൾ നല്ല കുക്ക് ആണ് മോള്… ആഹ്.. അത് നന്നായി.. അപ്പൊ ഇനി ഇടയ്ക്കിടെ വരാം… അമ്മേടേം നിമിഷേടേം കൈപ്പുണ്യം അറിയാൻ…

വൈകിട്ട് ചായ കൂടി കുടിച്ചു കഴിഞ്ഞാണ് കിരൺ സാർ പോയത്. പോകാൻ നേരം എന്നോട് പറഞ്ഞു… തന്റെ സഹോദരനെ നമുക്ക് കണ്ടെത്താം കേട്ടോ …. ആളുടെ ഒരു ഫോട്ടോ പോലും ഇല്ലേ കയ്യിൽ??? ഇപ്പോഴില്ല. ഒരെണ്ണം ഉണ്ടായിരുന്നു. ഓർഫനേജിൽ വച്ച് എല്ലാരുമായിട്ടെടുത്തത്… അത് മതി… എന്നാൽ അത് എടുത്ത് കൊടുക്കേടോ… ഇപ്പോഴില്ല മഹിയേട്ടാ… ഓർഫനേജിൽ നിന്നും ടീച്ചറമ്മേടെ അടുത്തേയ്ക്ക് പോരാൻ നേരം നോക്കിയപ്പോൾ അത് കാണാനില്ലായിരുന്നു… റെജി എടുത്തിട്ടുണ്ടാവും.. അതിൽ ഞാനും ഉണ്ടായിരുന്നു… അതിലെ എന്റെ ഫോട്ടോയും റോയി സാറിന്റെ ഫോട്ടോയും കൂടിയാവും അവൻ മോർഫ് ചെയ്‌തിട്ടുണ്ടാവുക… ആരാ ഈ റെജി???

അതൊരു വില്ലൻ കഥാപാത്രം ആണ്… അതിനെക്കുറിച്ചൊക്കെ നിന്നോട് ഞാൻ പിന്നീട് വിശദമായി പറയാം…. എന്നാൽ ശരി.. എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ അറിയിക്കാം… ശെരിയെടാ… ⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️ അടുക്കളയിലെ പണികളൊക്കെ കഴിഞ്ഞപ്പോൾ 4 മണിയോളമായി… അച്ഛനും അമ്മയും കൂടി എന്തൊക്കെയോ സാധനങ്ങൾ വാങ്ങാനായി പോയി… മുത്തശ്ശി ഊണ് കഴിഞ്ഞ് ഉറക്കമാണ്. മഹിയേട്ടൻ ആരെയോ ഫോൺ വിളിക്കുന്നു… ഞാൻ സെറ്റിയിലേക്ക് ഇരുന്നു ന്യൂസ്‌പേപ്പർ കയ്യിലെടുത്തു… മറിച്ചു നോക്കി… വായിക്കാൻ തോന്നിയില്ല… നല്ല ക്ഷീണം തോന്നി… അപ്പോഴാണ് മഹിയേട്ടൻ വന്നത്…

എന്റെ അടുത്ത് വന്നിരുന്നു…. ഞാൻ പറഞ്ഞ കാര്യം താൻ ആലോചിച്ചോ?? എന്ത്?? പി ജി ക്ക് ജോയിൻ ചെയ്യുന്ന കാര്യം… അത് പിന്നെ… ഡിസ്റ്റന്റ് ആയിട്ട് ചെയ്യാം മഹിയേട്ടാ… അതെന്താ?? കോളേജിൽ അഡ്മിഷൻ കിട്ടാൻ തനിക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ലെടോ…. അതല്ല മഹിയേട്ടാ… എല്ലാം ഡിഗ്രി കഴിഞ്ഞു വരുന്ന കുട്ടികളാവും… ഞാൻ മാത്രം … ഛെ… താൻ അങ്ങനെയൊന്നും ചിന്തിക്കണ്ടടൊ….പിന്നെ തനിക്ക് ഡിസ്റ്റന്റ് എഡ്യൂകേഷൻ നോക്കണമെങ്കിൽ ഇഗ്‌നോ അല്ലെങ്കിൽ കേരള യൂണിവേഴ്സിറ്റി നോക്കാം… ഞാൻ ഒന്ന് തിരക്കെട്ടെ… പക്ഷെ ക്ലാസ്സിൽ പോയിരുന്നു പടിക്കുന്നതാണെടോ അതിന്റെ സുഖം… താൻ ഒന്ന് കൂടി ആലോചിക്ക്… മ്മ്… പിന്നെ മഹിയേട്ടാ… ഞാൻ ഒരു കാര്യം പറയട്ടെ?

പറഞ്ഞോ … അതിന് മുഖവുരയുടെ ആവശ്യമില്ലല്ലോ? കിരൺ സാറില്ലേ?? സാറിനെ എനിക്കറിയാം… നല്ല പരിചയമുള്ള മുഖം…. അത് പിന്നെ അവൻ ഇടയ്ക്കൊക്കെ ട്രിവാൻഡ്രം വരുന്നതാ… താൻ എവിടേലും വച്ച് കണ്ടിട്ടുണ്ടാവും…. അങ്ങനെയല്ല മഹിയേട്ടാ… ഒന്നോ രണ്ടോ തവണ കണ്ടാലൊന്നും എനിക്ക് ഓര്മയുണ്ടാവില്ല… എല്ലാരും എന്നെ കുറ്റപ്പെടുത്തി പറയുന്ന ഒരു കാര്യം അതാണ്‌…. ഇത് ഞാൻ അടുത്ത് ഇടപഴകിയിട്ടുള്ള പോലുള്ള മുഖ പരിചയം… പക്ഷെ എവിടെയാണെന്ന് ഒരു ഐഡിയയും ഇല്ല…. ഏയ്‌… കിരണിനെ അങ്ങനെ പരിചയം ഉണ്ടാകാൻ ഇടയില്ല… ആ.. ഇനി അത് ആലോചിച്ചു തല പുകയ്ക്കണ്ട…. താൻ വല്ലാതെ tired ആണ്…

പോയി കുറച്ചു കിടക്കു… എനിക്ക് കുറച്ചു പണിയുണ്ട്… മ്മ് ഞാൻ റൂമിലേയ്ക്ക് പോയി… നല്ല ക്ഷീണം തോന്നി.. കിടന്നുടനെ മയങ്ങിപ്പോയി… അമ്മ വന്ന് വിളിച്ചപ്പോഴാ എഴുന്നേറ്റത്… എന്താ മോളേ നിനക്ക് സുഖമില്ലേ? മോള് കിടക്കുകയാണെന്ന് മഹി പറഞ്ഞു… ഇത് പതിവില്ലല്ലോ? അതാ അമ്മ നോക്കാൻ വന്നത്… എനിക്ക് കുഴപ്പൊന്നും ഇല്ലമ്മേ… താഴെ ഒറ്റയ്ക്കിരുന്നപ്പോൾ വന്നു കിടന്നു… അറിയാതെ ഉറങ്ങിപ്പോയി… മ്മ്.. എന്നാൽ വാ…നമുക്ക് ചായ കുടിക്കാം… മ്മ്.. ഞാൻ താഴേയ്ക്ക് ചെന്നു… ⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️ രാത്രിയും നല്ല ക്ഷീണം തോന്നിയതിനാൽ അത്താഴം കഴിച്ചു നേരത്തെ കിടന്നു…. ഒരു വലിയ നായ്ക്കൂട്….

അതിന്റെ മൂലയ്ക്കായി ഒരു ചെറിയ പെൺകുട്ടി നന്നേ പേടിച്ചിരിക്കുന്നു… കീറിപ്പറിഞ്ഞ വസ്ത്രം… ശരീരത്തും മുഖത്തും മുറിപ്പാടുകൾ… കണ്ണും മുഖവുമൊക്കെ നീര് വന്നു വീർത്തിട്ടുണ്ട്… കാവിളിൽക്കൂടി കണ്ണുനീർ ഒലിച്ചിറങ്ങുന്നു.. അവളുടെ മടിയിൽ തല വച്ച് അവളോളം പോന്ന ഒരു നായയും… പേടി കാരണം അവൾ ഇടയ്ക്കിടെ വിറയ്ക്കുന്നുണ്ട്… പെട്ടെന്ന് കുറച്ചു പേർ അങ്ങോട്ടേയ്ക്ക് വന്നു… മുന്നിലായി ഒരു ചെറിയ ആൺകുട്ടിയും ഒരു സ്ത്രീയും.. അതിന് പിന്നിലായി ഒരു ഫാദർ…

ഏറ്റവും പിന്നിലായി കുറച്ചു പോലീസുകാരും…. അതിൽ ഒരാൾ… നല്ല പൊക്കവും അതിനൊത്ത വണ്ണവും, കുറ്റിത്താടിയും കട്ടി മീശയുമായി നന്നേ വെളുത്ത ഒരാൾ… ഒറ്റ നോട്ടത്തിൽ ഒരു തനി പോലീസുകാരൻ…. അയാൾക്ക്… അയാൾക്ക് കിരൺ സാറിന്റെ മുഖം! അതേ… കിരൺ സാറിന്റെ അതേ രൂപം…. ഞാൻ ഞെട്ടി ഉണർന്നു… കണ്ടത് സ്വപ്നമാണെന്നു തിരിച്ചറിയാൻ കുറച്ചു നിമിഷങ്ങൾ വേണ്ടി വന്നു…

തുടരും….

അനാഥ : ഭാഗം 10