Tuesday, January 21, 2025
LATEST NEWS

ഓഫീസിലേക്ക് ജീവനക്കാരെ തിരിച്ചെത്തിക്കാൻ പദ്ധതിയില്ലെന്ന് ആമസോൺ

വാഷിങ്ടൺ: ജീവനക്കാരെ തിരികെ ഓഫീസിലേക്ക് കൊണ്ടുവരാൻ പദ്ധതിയില്ലെന്ന് ആമസോൺ. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ജെസ്സിയാണ് ഇക്കാര്യം അറിയിച്ചത്. ലോസ് ഏഞ്ചൽസിൽ നടന്ന ഒരു പരിപാടിയിലാണ് ജെസ്സി ഇക്കാര്യം അറിയിച്ചത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന കോർപ്പറേറ്റ് സ്റ്റാഫ് അംഗങ്ങളെ തിരികെ കൊണ്ടുവരാൻ പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചില ജോലികൾക്ക് കൂടുതൽ ഓഫീസ് സമയം ആവശ്യമായി വന്നേക്കാം. ക്രിയേറ്റീവ്, ഹാർഡ് വെയർ ജീവനക്കാർക്ക് ഓഫീസിൽ കൂടുതൽ സമയം ആവശ്യമാണ്. എന്നാൽ, എഞ്ചിനീയർമാർ ഉൾപ്പെടെയുള്ളവരെ കമ്പനിയിലേക്ക് കൊണ്ടുവരില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമോ എന്ന കാര്യത്തിൽ ടീം മാനേജർമാരാണ് അന്തിമ തീരുമാനം എടുക്കുക. കോവിഡ് -19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒക്ടോബറിലാണ് ആമസോൺ ജീവനക്കാർക്കായി അനിശ്ചിതകാലത്തേക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചത്.