Tuesday, December 17, 2024
LATEST NEWSTECHNOLOGY

എട്ടു നഗരങ്ങളിൽ എയർടെൽ 5ജി സേവനം ലഭ്യമാക്കും

ന്യൂഡൽഹി: എയർടെൽ ഇന്ന് തന്നെ എട്ട് നഗരങ്ങളിൽ 5 ജി ടെലികോം സേവനങ്ങൾ ആരംഭിക്കുമെന്ന് ചെയർമാൻ സുനിൽ ഭാരതി മിത്തൽ പറഞ്ഞു. നാല് മെട്രോ നഗരങ്ങളിലും ഇന്ന് 5ജി ലഭ്യമാകും. 2024 മാർച്ചോടെ ഈ സേവനം രാജ്യത്തുടനീളം വ്യാപിപ്പിക്കും.

രാജ്യത്തെ ഏറ്റവും പഴയ സ്വകാര്യ ടെലികോം ഓപ്പറേറ്ററായ എയർടെൽ എട്ട് പ്രധാന നഗരങ്ങളിൽ 5 ജി മൊബൈൽ സേവനങ്ങൾ ആരംഭിക്കുകയാണെന്നും 2023 മാർച്ചോടെ മിക്ക ഭാഗങ്ങളും 2024 മാർച്ചോടെ രാജ്യത്തെ മുഴുവനും കവർ ചെയ്യുമെന്നും ഇന്ത്യമൊബൈൽ കോൺഗ്രസ് (ഐഎംസി) 2022 ൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.