യാത്രക്കാർക്ക് 150 കോടിയിലധികം രൂപ റീഫണ്ട് നൽകിയാതായി എയർ ഇന്ത്യ
ഡൽഹി: സ്വകാര്യവൽക്കരണത്തിന് ശേഷമുള്ള ആദ്യ മാസങ്ങളിലായി 150 കോടിയിലധികം രൂപ യാത്രക്കാർക്ക് റീഫണ്ട് ചെയ്തെന്ന് എയർ ഇന്ത്യ. ജനുവരി 27ന് ടാറ്റയുടെ കൈകളിലേക്ക് തിരിച്ചെത്തിയ എയർ ഇന്ത്യ അന്നുമുതൽ, ഇതുവരെ മുടങ്ങിയ യാത്രകളുടെ റീഫണ്ടുകൾ പരിഹരിക്കാൻ ശ്രമിക്കുകയായിരുന്നു. മുൻഗണനാ ക്രമത്തിൽ ആണ് റീഫണ്ടുകൾ നൽകിയതെന്നും 250000 കേസുകളിൽ റീഫണ്ട് അനുവദിച്ച് നൽകിയിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു. ശേഷിക്കുന്നവ ഉടൻ തന്നെ തീർപ്പാക്കും.