Sunday, December 22, 2024
LATEST NEWSSPORTS

പരിശീലകനെതിരെ പരാതിയുമായി വനിതാ സെയ്‌ലിങ് താരം

ന്യൂഡൽഹി: കോച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് വനിതാ സെയ്‌ലിങ് താരം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് പരാതി നൽകി. ജർമ്മനിയിൽ പരിശീലനം നടത്തുന്ന ടീമിന്റെ പരിശീലകൻ അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സായ്, യാട്ടിങ് അസോസിയേഷൻ ഓഫ് ഇന്ത്യയോട് വിശദീകരണം തേടി. അതേസമയം ലൈംഗികാതിക്രമം നടന്നതായി പരാതിയിൽ പരാമർശമില്ല.

പരിശീലകനെതിരെ വനിതാ താരം നിരവധി തവണ അസോസിയേഷനിൽ പരാതി നൽകിയിരുന്നെങ്കിലും ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കാത്തതിനാലാണ് സായിക്ക് പരാതി നൽകിയതെന്ന് അധികൃതർ പറഞ്ഞു. നേരത്തെ പരാതി നൽകിയിരുന്നോ, എന്ത് നടപടിയാണ് സ്വീകരിച്ചത് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകാൻ സായി ആവശ്യപ്പെട്ടിട്ടുണ്ട്. കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും താരം പരാതിയിൽ പറയുന്നു.