Friday, January 17, 2025
LATEST NEWSSPORTS

വീണ്ടും ഒരേ സമയം രണ്ടു ടീമുകളുമായി ഇന്ത്യ

മുംബൈ: വ്യത്യസ്ത ഫോർമാറ്റുകളിലായി രണ്ട് ടീമുകളുമായി ഒരേ സമയം രണ്ട് പരമ്പരകൾക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. നേരത്തെ ഇന്ത്യൻ ടെസ്റ്റ് ടീമിൻറെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ടി20 ടീം ശ്രീലങ്കയിൽ പര്യടനം നടത്തിയിരുന്നു. ഇതിന് അനുസൃതമായാണ് ഒരേ സമയം രണ്ട് ടീമുകളെ കളത്തിലിറക്കാൻ ഇന്ത്യ വീണ്ടും തയ്യാറെടുക്കുന്നത്. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ അവസരം നിഷേധിക്കപ്പെട്ട സഞ്ജു സാംസണും ദേശീയ ടീമിലേക്ക് മടങ്ങിയെത്തും.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനായി ഇന്ത്യൻ ടീം ഈ മാസം, രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് പോകും. ഈ പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, അയർലൻഡിനെതിരെ ടി20 പരമ്പരയും ഇന്ത്യ കളിക്കും. ജൂൺ 26, 28 തീയതികളിലാണ് ഇന്ത്യ-അയർലൻഡ് ടി20 പരമ്പര നടക്കുന്നത്. ഇന്ത്യയുടെ ടെസ്റ്റ് ടീം ലെസ്റ്റർഷെയറിൽ, ലെസ്റ്റർഷെയറിനെതിരെ നാല് ദിവസത്തെ പരിശീലന മത്സരവും അയർലൻഡിലെ ഡബ്ലിനിൽ ടി20 പരമ്പരയും കളിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഒരേ സമയം രണ്ട് ടീമുകളെ അണിനിരത്താനുള്ള സാഹചര്യം ഒരുക്കുന്നത്.