Saturday, January 18, 2025
LATEST NEWSSPORTS

അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിൽ തുടരും

കൊച്ചി: മിഡ്ഫീൽഡർ അഡ്രിയാൻ നിക്കോളാസ് ലൂണ റെറ്റാമറിന്‍റെ കരാർ രണ്ട് വർഷത്തേക്ക് കൂടി നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു. തുടക്കത്തിൽ രണ്ട് വർഷത്തെ കരാറിലാണ് ഉറുഗ്വേ അറ്റാക്കിംഗ് മിഡ്ഫീൽഡർ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ എത്തിയിരുന്നത്. പുതിയ കരാർ പ്രകാരം 2024 വരെ അദ്ദേഹം ക്ലബ്ബിൽ തുടരും.

അഡ്രിയാൻ ലൂണ ക്ലബ്ബിന്‍റെ വൈസ് ക്യാപ്റ്റനായാണ് കരിയർ ആരംഭിച്ചത്. ജെസെൽ കർണെയ്‌റോ പരിക്കേറ്റു പുറത്തായതിനെ തുടർന്നാണ് ലൂണയെ ക്യാപ്റ്റനായി നിയമിച്ചത്. ബ്ലാസ്റ്റേഴ്സിലെ തന്‍റെ ആദ്യ സീസണിൽ ആറ് ഗോളുകൾ നേടിയ ലൂണ ഏഴ് ഗോളുകൾക്ക് അവസരമൊരുക്കി. കളിക്കളത്തിൽ എല്ലായ്പ്പോഴും ഊർജ്ജസ്വലതയോടെ നിൽക്കുന്ന ലൂണ, കഴിഞ്ഞ വർഷത്തെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഉയർന്ന നിലവാരം പുലർത്തിയിരുന്നു. ആക്രമണത്തിനും പ്രതിരോധത്തിനും ഒരുപോലെ സംഭാവന നൽകിയ അദ്ദേഹം ഹീറോ ഐഎസ്എൽ ഓഫ് ദി ഇയർ സ്ക്വാഡിലും ഇടം നേടിയിട്ടുണ്ട്.