അദാനി അംബുജ സിമന്റ്‌സിൽ 20,000 കോടി രൂപ നിക്ഷേപിക്കും
മുംബൈ: അംബുജ സിമന്‍റ്സ് ലിമിറ്റഡ്, എസിസി ലിമിറ്റഡ് എന്നിവയുടെ ഏറ്റെടുക്കൽ അദാനി ഗ്രൂപ്പ് വിജയകരമായി പൂർത്തിയാക്കി. അംബുജ, എസിസി എന്നിവയിലെ ഹോൾസിമിന്‍റെ ഓഹരികൾ ഏറ്റെടുക്കലും രണ്ട് സ്ഥാപനങ്ങളിലെയും ഓപ്പൺ ഓഫറും ഇതിൽ ഉൾപ്പെടുന്നു.
കരാറിന് ശേഷം അംബുജ സിമന്‍റ്സിന്‍റെ 63.15 ശതമാനം ഓഹരികളും എസിസിയുടെ 56.69 ശതമാനം ഓഹരികളും അദാനിക്ക് സ്വന്തമാകും. വിപണിയിൽ വളർച്ച കൈവരിക്കാൻ അംബുജയെ സഹായിക്കുന്നതിന് വാറണ്ടുകളുടെ മുൻഗണനാ വിഹിതത്തിലൂടെ അംബുജയിലേക്ക് 20,000 കോടി രൂപ നിക്ഷേപിക്കാനും അംബുജ സിമന്‍റ്സ് ബോർഡ് അനുമതി നൽകിയിട്ടുണ്ട്.