Tuesday, December 3, 2024
LATEST NEWS

വീണ്ടുമൊരു സിമന്റ് കമ്പനിയെ ഏറ്റെടുക്കാന്‍ അദാനി

ജെയ്പി ഗ്രൂപ്പിന്‍റെ കീഴിലുള്ള സിമന്‍റ് നിർമ്മാണ യൂണിറ്റ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു. ഏകദേശം 5000 കോടി രൂപയ്ക്കാണ് അദാനി സിമന്‍റ് യൂണിറ്റ് ഏറ്റെടുക്കുക. ജെയ്പി ഗ്രൂപ്പിന്‍റെ ഉപസ്ഥാപനമായ ജയ്പ്രകാശ് അസോസിയേറ്റ്സിന്‍റെ (ജെഎഎൽ) കടബാധ്യത കുറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് വിൽപ്പന.

ജയ്പി ഗ്രൂപ്പ് മധ്യപ്രദേശിലെ രണ്ട് ദശലക്ഷം ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള നിര്‍മാണ യൂണീറ്റും മറ്റ് ചെറിയ ആസ്തികളുമാണ് വിൽക്കുക. ജെയ്പി സിമന്‍റ്, ബുലന്ദ്, മാസ്റ്റർ ബിൽഡർ, ബുനിയാദ് എന്നിവയാണ് ജെയ്പി ഗ്രൂപ്പിന്‍റെ കീഴിലുള്ള സിമന്‍റ് ബ്രാൻഡുകൾ. നേരത്തെ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത അംബുജ സിമന്‍റ്സ്, എ.സി.സി എന്നീ കമ്പനികളിൽ ഒന്നിലൂടെയാകും അദാനി ഗ്രൂപ്പിന്‍റെ പുതിയ ഏറ്റെടുക്കൽ.