Wednesday, January 22, 2025
LATEST NEWS

ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന് അദാനി

ന്യൂഡൽഹി: വ്യവസായി ഗൗതം അദാനി ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ഫോബ്സ് മാസികയുടെ റിപ്പോർട്ട് പ്രകാരം അദാനി ബെർണാഡ് അർനോൾഡിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. 12.37 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് അദാനിക്കുള്ളത്.

ഫോബ്സിന്‍റെ റിയൽ ടൈം ശതകോടീശ്വരൻമാരുടെ പട്ടിക പ്രകാരം അദാനിയുടെ ആസ്തി 5.2 ബില്യൺ ഡോളർ വർദ്ധിച്ചു. ഫ്രഞ്ച് വ്യവസായി ബെർണാഡ് അർനോൾഡിനെയും ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെയും മറികടന്നാണ് അദാനി മുന്നേറിയത്.

അദാനിയെ കൂടാതെ മുകേഷ് അംബാനിയും ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിൽ ആദ്യ പത്തിലുണ്ട്. 92.2 ബില്യൺ ഡോളറാണ് അംബാനിയുടെ ആസ്തി. ബിൽ ഗേറ്റ്സ്, ലാറി എല്ലിസൺ, വാറൻ ബഫറ്റ്, ലാറി പേജ്, സെർജി ബ്രിൻ എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവർ.